കാൺപൂർ : വീണ്ടും ട്രെയിൻ പാളം തെറ്റിക്കാൻ ശ്രമം . ഉത്തർപ്രദേശിലെ കാൺപൂരിലെ റെയിൽവേ ട്രാക്കിൽ ഗ്യാസ് സിലിണ്ടർ വച്ചാണ് ട്രെയിൻ അട്ടിമറിക്കാൻ ശ്രമം നടന്നത് . ലോക്കോ പൈലറ്റിന്റെ ജാഗ്രത കാരണമാണ് വൻ അപകടം ഒഴിവായത്.സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രയാഗ്‌രാജ് ഡിവിഷനിലെ പ്രേംപൂർ സ്റ്റേഷന് സമീപം ഗുഡ്‌സ് ട്രെയിൻ കടന്നുപോകുന്നതിനിടെയാണ് ചെറിയ ഗാർഹിക സിലിണ്ടർ ട്രാക്കിൽ കിടക്കുന്നതായി ലോക്കോ പൈലറ്റ് കണ്ടത് . തുടർന്ന് ഉടൻ തന്നെ എമർജൻസി ബ്രേക്ക് ചെയ്തു . സിലിണ്ടറിന് മുന്നിൽ എത്തിയാണ് ട്രെയിൻ നിന്നത് .
തുടർന്ന് ലോക്കോ പൈലറ്റ് കൺട്രോൾ റൂമിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും വിവരമറിയിച്ചു. ആർപിഎഫ്, ജിആർപി ഉദ്യോഗസ്ഥരും മറ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. സിലിണ്ടർ പിടിച്ചെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റെയിൽവേ ട്രാക്കിലോ സമീപത്തോ സംശയാസ്പദമായ എന്തെങ്കിലും കണ്ടാൽ ഉടൻ കൺട്രോൾ റൂമിൽ അറിയിക്കാൻ എല്ലാ റെയിൽവേ ജീവനക്കാർക്കും നിർദേശം നൽകിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: