തൃശൂര്‍ ; തൃശൂര്‍ പൂരം കലക്കിയിട്ടില്ലെന്നും ഗൂഢാലോചനയ്‌ക്ക് തെളിവില്ലെന്നും എഡിജിപിയുടെ റിപ്പോര്‍ട്ട്.സംഭവിച്ചത് സിറ്റി പൊലീസ് കമ്മീഷണര്‍ അങ്കിത് അശോകിന് ഏകോപനത്തില്‍ ഉണ്ടായ പാളിച്ച മാത്രമാണെന്നാണ് എഡിജിപി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.
‘ബാഹ്യ ഇടപെടൽ ഉണ്ടായിട്ടില്ല. കോടതി നിര്‍ദേശം കൂടി പരിഗണിച്ചാണ് പൊലീസ് നടപടികള്‍ സ്വീകരിച്ചത്. അവിടുത്തെ സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ കമ്മിഷണർക്ക് വീഴ്ച പറ്റി. ഉന്നത ഉദ്യോഗസ്ഥരെ കൃത്യമായി വിവരങ്ങള്‍ അറിയിച്ചില്ല. വിവിധ ഇടങ്ങളില്‍ നിയോഗിച്ചത് അനുഭവ പരിചയം കുറഞ്ഞ ഉദ്യോഗസ്ഥരെയെന്നും എഡിജിപിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് ഡിജിപി പരിശോധിക്കും. റിപ്പോര്‍ട്ട് പൂര്‍ണമായും പരിശോധിച്ച ശേഷം ഡിജിപി തന്റേതായ നിര്‍ദ്ദേശങ്ങളും എഴുതിച്ചേര്‍ക്കും. അതിനുശേഷം നാളെ മുഖ്യമന്ത്രിക്ക് കൈമാറാനാണ് ആലോചന
വിവിധ ഇടങ്ങളിൽ നിയോഗിച്ചത് അനുഭവ പരിചയം കുറഞ്ഞ ഉദ്യോഗസ്ഥരെയെന്നും എഡിജിപിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. അന്വേഷണ റിപ്പോര്‍ട്ട് എഡിജിപി എം ആര്‍ അജിത് കുമാര്‍ അന്വേഷണത്തിന് ഉത്തരവിട്ട് 5 മാസത്തിന് ശേഷമാണ് റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: