Kerala

കൊച്ചി പെണ്‍ വാണിഭം; പീഡനത്തിനിരയായ ബംഗ്ലാദേശുകാരി യുവതിയും അറസ്റ്റില്‍

യുവതിയെ പലര്‍ക്കായി കാഴ്ചവച്ച കണ്ണികളെ വെളളിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു

Published by

കൊച്ചി: എളമക്കരയിലെ പെണ്‍വാണിഭ കേസില്‍ പീഡനത്തിനിരയായ ബംഗ്ലാദേശുകാരിയെയും അറസ്റ്റ് ചെയ്തു. മതിയായ രേഖകളില്ലാതെ രാജ്യത്ത് പ്രവേശിച്ചതിനാണ് യുവതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇരുപതുകാരിയെ റിമാന്‍ഡ് ചെയ്തു.

യുവതിയെ പലര്‍ക്കായി കാഴ്ചവച്ച കണ്ണികളെ വെളളിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. സെറീന, ജഗത, സഹായി ശ്യാം എന്നിവരാണ് അറസ്റ്റിലായത്.കേസില്‍ കൂടുതല്‍ പേര്‍ക്കായി അന്വേഷണം തുടരുകയാണ്.

ബംഗളൂരുവില്‍ നിന്നാണ് കഴിഞ്ഞ ആഴ്ച യുവതിയെ കൊച്ചിയിലെത്തിച്ചത്. തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്. പന്ത്രണ്ടാം വയസില്‍ ബന്ധുവിനൊപ്പം ഇന്ത്യയിലെത്തിയതാണ് പെണ്‍കുട്ടി.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ യുവതിയെ ലൈംഗിക ചൂഷണത്തിനിരയാക്കി എന്നും സൂചനയുണ്ട്.യുലവതിയെ കാണാനില്ലെന്ന് കാട്ടി സംഘത്തിലൊരാള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പൊലീസിന്റെ വലയിലാകുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by