ബുഡാപെസ്റ്റ്: ലെബനനില്‍ 12 പേരുടെ ജീവനെടുത്ത സ്ഫോടനങ്ങള്‍ക്ക് കാരണമായ പേജറുകള്‍ നിര്‍മിച്ചത് ഹംഗേറിയന്‍ ബിസിനസുകാരിയെന്ന് റിപ്പോര്‍ട്ട്. നാല്പ്പത്തൊമ്പതുകാരി ക്രിസ്റ്റ്യാന ബാര്സോനിയുടെ ഉടമസ്ഥതയിലുള്ള, ഹംഗറി ആസ്ഥാനമായ ബിആര്‍സി കണ്‍സള്‍ട്ടിങ് കെഎഫ്ടി എന്ന കമ്പനിയാണ് പേജറുകള്‍ നിര്‍മിച്ചതെന്നാണ് ലെബനന്റെ അന്വേഷണത്തില്‍ വ്യക്തമായത്.
2022 ലാണ് ബിആര്‍സി കണ്‍സള്‍ട്ടിങ് പേജര്‍ ബിസിനസ് തുടങ്ങിയത്. തായ്വാന് കമ്പനിയായ ഗോള്‍ഡ് അപ്പോളോയുടെ പേരില്‍ കമ്പനി രൂപീകരിച്ചാണ് ഇവര്‍ പേജറുകള്‍ നിര്‍മിച്ചത് എന്നാല്‍, ഇത് നിഷേധിച്ച് ക്രിസ്റ്റിയാന രംഗത്തെത്തിയിരുന്നു. പേജറുകള്‍ നിര്‍മിച്ചത് ബിആര്‍സി കണ്‍സള്‍ട്ടിങ് അല്ലെന്നും തങ്ങള്‍ ഇടനിലക്കാര്‍ മാത്രമാണെന്നുമാണ് അവര്‍ പ്രതികരിച്ചത്.
ക്രിസ്റ്റ്യാനയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നതോടെ വിദ്യാഭ്യാസ യോഗ്യതകളിലുള്പ്പെടെയുണ്ടായിരുന്ന ഇവരുടെ അവകാശവാദങ്ങളെല്ലാം നുണകളാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: