ചേര്‍ത്തല : ലൈഫ് ഭവന പദ്ധതി പട്ടികയില്‍ ഉള്‍പ്പെട്ട് പഞ്ചായത്തു മായി കരാറിലേര്‍പെട്ട ഗുണഭോക്താവ് ആത്മഹത്യ ചെയ്തു. പഞ്ചായത്തിലെ ഉദ്യോഗസ്ഥരുടെ പീഡനത്തെ തുടര്‍ന്നാണ് ആത്മഹത്യയെന്നു പരാതിയുമായി ബന്ധുക്കള്‍ . പട്ടണക്കാട് പഞ്ചായത്ത് 11ാം വാര്‍ഡില്‍ മേനാശേരി ചൂപ്രത്ത് സിദ്ധാര്‍ത്ഥനെ(74)യാണ് താല്‍ക്കാലിക ഷെഡില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഉദ്യോഗസ്ഥനെതിരാ യ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു. കയര്‍ തൊഴിലാളിയായിരുന്ന സിദ്ധാര്‍ത്ഥനും ഭാര്യയും ഭവന നിര്‍മാണത്തെ കുറിച്ച് അന്വേഷിക്കാന്‍ ഒരാഴ്ച മുന്‍പ് പഞ്ചായത്ത് ഓഫീസിലെത്തിരുന്നു. ഇവരോട് ഉദ്യോഗസ്ഥന് പരുഷമായി പെരുമാറുകയും കരാര്‍ പിന്‍വലിക്കുമെന്ന് ഭീഷണിപെടുത്തിയതായാണ് പരാതി. ഇതേ തുടര്‍ന്നു മാനസിക വിഷമത്തിലായിരുന്നു സിദ്ധാര്ത്ഥന്.
ഞാന്‍ വന്നു നോക്കിയ ശേഷം പണി തുടങ്ങിയാല്‍ മതിയെന്നു നേരത്തെ ഉദ്യോഗസ്ഥന് നിര്‍ദ്ദേശിച്ചിരുന്നത്രേ. സിദ്ധാര്‍ത്ഥന്റെ ഭാര്യ ജഗദമ്മ യുടെ പേരിലാണ് വീടനുവദിച്ചിരിക്കുന്നത്. പഞ്ചായത്തുമായി കരാറിലേര്പെട്ടതോടെ അധികൃതരുടെ നിര്‍ദ്ദേശ പ്രകാരം നിലവിലുണ്ടായിരുന്ന വീടു പൊളിച്ചു മാറ്റി ഷീറ്റു കൊണ്ട് ഒരുക്കിയ ഷെഡിലായിരുന്നു ഇവര്‍ താമസിച്ചി രുന്നത്. നിര്‍മാണ അനുമതിക്കായി സ്ഥലം നോക്കാന്‍ എത്തണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ നിരവധി തവണ ഉദ്യോഗസ്ഥരെ സമീപിച്ചെങ്കിലും പലവിധ കാരണങ്ങള്‍ പറഞ്ഞ് മടക്കിയയച്ചതായാണ് പരാതി.
ഒടുവില്‍ ഓഫീസിലെത്തിയപ്പോഴാണ് കരാര്‍ പിന്‍വലിക്കുമെന്ന ഭീഷണി മുഴക്കിയതെന്നാണ് പരാതിഉയരുന്നത് . മറ്റു ഗുണഭോക്താക്കളും സമാന പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. വര്‍ഷങ്ങളായി പഞ്ചായത്തില്‍ കയറിയിറങ്ങിയ ശേഷമാണ് ഇത്തവണ സിദ്ധാര്ത്ഥന് വീട് അനുവദിച്ചത്.
ഭര്‍ത്താവിന്റെ മരണത്തിനു കാരണക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപെട്ട് ഭാര്യ ജഗദമ്മ പട്ടണക്കാട് പോലീസില്‍ പരാതി നല്കി. മുഖ്യമന്ത്രിക്കും തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രിക്കും പരാതി നല്ക്കും. സംഭവത്തെ കുറിച്ച് വിശദമായ പരിശോധന നടത്തി നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി. എസ്. ജാസ്മിന് പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: