ചെട്ടികുളങ്ങര: കെടാവിളക്കിന് മുന്നില്‍ നിന്ന് പ്രാര്‍ത്ഥിച്ച് എണ്ണ പകര്‍ന്നാല്‍ ഭഗവതി സകല ഐശ്വര്യങ്ങളും നല്‍കി അനുഗ്രഹിക്കുമെന്ന വിശ്വാസത്തിലാണ് ഓരോ ഭക്തനും ചെട്ടികുളങ്ങര ക്ഷേത്രത്തിലെ നാലമ്പലത്തിനുളളിലുള്ള കെടാവിളക്കില്‍ എണ്ണ പകരുന്നത്. ഭക്തര്‍ അവരുടെ വിശ്വാസത്തിന്റെ പേരില്‍ ഭഗവതിക്കു സമര്‍പ്പിക്കുന്ന എണ്ണ ദേവസ്വം ഉദ്യോഗസ്ഥര്‍ പുറംമാര്‍ക്കറ്റിലെത്തിച്ച് വില്‍പ്പനനടത്തുന്നതായും ഭക്തര്‍ ആരോപിക്കുന്നു.
ഭക്തര്‍ സമര്‍പ്പിക്കുന്ന എണ്ണ വിളക്കില്‍ നിറഞ്ഞാല്‍ അതി തൂവിപോകാതിരിക്കാന്‍ അതിനോടനുബന്ധിച്ച് നിര്‍മ്മിച്ചിട്ടുള്ള പറയിലേക്ക് അധികംവരുന്ന എണ്ണ എത്തും. പറനിറഞ്ഞാല്‍ ദേവസ്വം ബോര്‍ഡ് അസിസ്റ്റന്റ് കമ്മീഷണറുടെ സാന്നിധ്യത്തില്‍ ജീവനക്കാര്‍ അത് അളന്ന് തിട്ടപ്പെടുത്തി മറ്റൊരു പാട്ടയിലാക്കി ദേവസ്വത്തിലേക്ക് മുതല്‍കൂട്ടുകയാണ് ചെയ്യുന്നത്.
എന്നാല്‍ കച്ചവടതാത്പര്യവും വന്‍ലാഭവും മുന്നില്‍കണ്ട് ക്ഷേത്രത്തിലെ ഉദ്യോഗസ്ഥരുടെ അറിവൊടെ എണ്ണപറയില്‍ എണ്ണ എത്താതിരിക്കാന്‍ കെടാവിളക്കിന്റെ താഴെ ഉരുളി വെച്ച് ഇതില്‍ വീഴുന്ന എണ്ണ അളന്നു തിട്ടപ്പെടുത്തുകയോ ദേവസ്വത്തിലേക്ക് മുതല്‍കൂട്ടുകയോ ചെയ്യാതെ മറിച്ചുവില്‍പ്പന നടത്തി സാമ്പത്തികനേട്ടം ഉണ്ടാക്കുന്നതായി ഭക്തരുടെ പരാതി. ചുറ്റു വിളക്ക്, ആല്‍വിളക്ക് കത്തിക്കല്‍, ഗുരുതി തുടങ്ങി ക്ഷേത്രത്തിലെ പല വഴിപാട് രസീതുകളിലും ക്രിതൃമം കാട്ടി ഉദ്യോഗസ്ഥരും ജീവനക്കാരും പണം സമ്പാതിക്കുന്നതായും ആക്ഷേപമുയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: