കര്‍ണാല്‍ : ഹരിയാനയിലെ മുതിര്‍ന്ന ദളിത് നേതാവായ കുമാരി ഷെല്‍ജയെ തഴഞ്ഞ് ഭൂപീന്ദര്‍ സിംഗ് ഹൂഡപക്ഷം. ഇതിന് എഐസിസി ജനറല്‍ സെക്രട്ടറി ദീപക് ബാബ്രിയ കൂടി കുട പിടിച്ചതോടെ വട്ടം ഉടക്കി നില്‍ക്കുകയാണ് ഈ മുന്‍കേന്ദ്ര മന്ത്രി. ഒരുകാലത്ത് കോണ്‍ഗ്രസിന്റെ താരമായിരുന്ന കുമാരി ഷെല്‍ജ പാര്‍ട്ടി വിട്ടേക്കുമെന്നാണ് സൂചന. പാര്‍ട്ടിയില്‍ നിന്നുള്ള കടുത്ത അവഗണന മൂലം ഷെല്‍ജ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നില്ല. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ അവഗണനയും ജാതീയ അധിക്ഷേപവും അസഹനീയമായിരിക്കുന്നുവെന്നാണ് അവര്‍ അടുപ്പമുള്ളവരോട് പറഞ്ഞത് . ഉറ്റ അനുയായിയായ ഡോ. അജയ് ചൗധരി മത്സരിക്കുമെന്ന ഷെല്‍ജിയുടെ പ്രഖ്യാപനം തിരസ്‌കരിച്ചതോടെയാണ് ഭൂപീന്ദര്‍ ഹൂഡയോടുള്ള അകല്‍ച്ച ആരംഭിക്കുന്നത്. ചൗധരിക്ക് മനഃപൂര്‍വ്വം സീറ്റ് നിഷേധിക്കുകയായിരുന്നു. മാത്രമല്ല 35 സീറ്റ് ആവശ്യപ്പെട്ട ഷെല്‍ജ പക്ഷത്തിന് പകുതി പോലും ലഭിച്ചില്ല.
ദളിത് നേതാവ് എന്ന നിലയ്‌ക്ക് ഷെല്‍ജയ്‌ക്കുള്ള സ്വാധീനം അറിയാവുന്ന കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അനുനയിപ്പിക്കാനുള്ള ശ്രമങ്ങളുമായി വൈകി രംഗത്തിറങ്ങിയിട്ടുണ്ട്. എന്നാല്‍ തെരഞ്ഞെടുപ്പിന് രണ്ടാഴ്ച മാത്രം ബാക്കി നില്‍ക്കെ ഇനി എന്ത് അനുനയം എന്ന നിലപാടാണ് ഷെല്‍ജ. സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാകും മുന്‍പ് ഇടപെടാതിരുന്ന ഹൈക്കമാന്റിന്റെ നടപടിയില്‍ കടുത്ത പ്രതിഷേധത്തിലാണ് അവര്‍. ഷെല്‍ജയുടെ ഉടക്ക് ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ എങ്ങനെ പ്രതിഫലിക്കുമെന്ന ആശങ്കയിലാണ് ഹൈക്കമാന്‍ഡ് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: