അഹമ്മദാബാദ് : ഇതാണ് മോദിയെന്ന ജനമനസ്സിന്റെ അടിവേരുകളിലേക്ക് ഇറങ്ങിച്ചെല്ലുന്ന നേതാവ്. പ്രധാനമന്ത്രിയെന്ന ഭാരിച്ച ഉത്തരവാദിത്വം ഗൗരവത്തോടെ നിറവേറ്റുമ്പോള്‍ തന്നെ നിര്‍മ്മലമായ മനുഷ്യ ഹൃദയത്തിന്റെ മോഹങ്ങളും ദുഖങ്ങളും അദ്ദേഹം കേള്‍ക്കുകയും ചെയ്യും.
ഈയിടെ ഗുജറാത്തില്‍ നടന്ന അധ്യാപകരുടെ യോഗത്തില്‍ അദ്ദേഹം ഒരു ഗുജറാത്തി അധ്യാപകനുമായി സംവദിക്കുന്ന വീഡിയോ വൈറലായി പ്രചരിക്കുകയാണ് ഇപ്പോള്‍.
മികച്ച അധ്യാപനത്തിനുള്ള ദേശീയ പുരസ്കാരങ്ങള്‍ നേടിയ അധ്യാപകരുടെ വേദിയായിരുന്നു അത്. മോദി അധ്യാപകരെ ഓരോരുത്തരായി പരിചയപ്പെടുകയും അവരുടെ പ്രത്യേകതകള്‍ എന്തൊക്കെയെന്ന് ചോദിച്ചറിയുകയും ചെയ്തു. അതിനിടയിലാണ് ഗുജറാത്തിലെ അംറേലിയില്‍ നിന്നുള്ള അധ്യാപകന് എഴുന്നേറ്റ് സദസ്സിന് വലിയ ആവേശം പകര്‍ന്നത്. മോദിയാകട്ടെ ഇയാളെ അങ്ങേയറ്റം പ്രോത്സാഹിപ്പിക്കുകയും ചെയ്തു. അംറേലിയിലെ ഒരു പ്രൈമറി സ്കൂള്‍ അധ്യാപകനാണ് ഇയാള്‍.
20 ഭാഷകളില്‍ പാട്ടുകള്‍ പഠിപ്പിക്കാന്‍ കഴിവുള്ള ആളാണ് ഈ ഗുജറാത്തി അധ്യാപകന്. അദ്ദേഹം മലയാളത്തിലുള്ള വഞ്ചിപ്പാട്ട് പാടിക്കേട്ടപ്പോള്‍ മോദിയും ഒരു ഞെട്ടി.
കുട്ടനാടന്‍ പുഞ്ചയിലെ എന്ന മലയാളത്തിലെ സുപ്രസിദ്ധ വഞ്ചിപ്പാട്ടാണ് ഈ അധ്യാപകന് മോദിയെ പാടിക്കേള്‍പ്പിച്ചത്. . ഗുജറാത്തിലെ ഗുജറാത്തിയായ അധ്യാപകന് അത്രയും അനായാസമായാണ് മലയാളത്തില്‍ പാട്ടുപാടുന്നത്.
കുട്ടനാടന്‍ പുഞ്ചയിലെ തിത്തൈ തകതകതൈതോം
കൊച്ചുപെണ്ണേ കുയിലാളെ തിത്തിത്താരാ തെയ്തോം
കൊട്ടുവേണം കുഴല്‍ വേണം കുരവ വേണം
തിത്തിത്താരോ തിത്തിത്തെയ് തിത്തൈതകതകതൈതോം
ഇദ്ദേഹം പാടുമ്പോള്‍ കൂടെയുള്ളവര്‍ കൈത്താളം പിടിക്കുകയും ചെയ്തു.
പിന്നീട് അദ്ദേഹം തമിഴിലും മറ്റ് ഭാഷകളിലും പാട്ടുകള്‍ പാടി. മോദിയും അദ്ദേഹത്തിന്റെ പാട്ടുകള്‍ ആസ്വദിച്ച് കൂടെക്കൂടി.
ഓരോ വിദ്യാര്‍ത്ഥിക്കും സ്കൂള്‍ വിദ്യാഭ്യാസം നല്‍കുക എന്ന ലക്ഷ്യത്തോടെ 2023ല്‍ നടപ്പാക്കിയ പദ്ധതിയാണ് സ്കൂള്‍ ചലോ പദ്ധതി. സ്കൂളില്‍ നിന്നുള്ള കുട്ടികളുടെ കൊഴിഞ്ഞുപോക്ക് കുറയ്ക്കുക, സ്കൂളിലേ എത്താതിരിക്കുന്നവരെ സ്കൂളില്‍ എത്തിക്കുക എന്നിവയാണ് സ്കൂള്‍ ചലോ പദ്ധതിയുടെ ലക്ഷ്യം. ഈ സ്കൂള്‍ ചലോ പദ്ധതിയിലേക്ക് കുഞ്ഞുങ്ങളെ നാടന്‍പാട്ടുകളിലൂടെ ആകര്‍ഷിക്കാനാവുമെന്ന് ഈ അധ്യാപകന് വിവരിച്ചു. മോദിയ്ക്ക് വേണ്ടി ഈ അധ്യാപകന് ഗുജറാത്തി ഭാഷയില്‍ തയ്യാറാക്കിയ ഒരു നാടന്‍ പാട്ടും പാടിക്കേള്‍പ്പിച്ചു. മോദി ആ ഗാനത്തിന്റെ അര്‍ത്ഥം പറഞ്ഞപ്പോഴും അധ്യാപകര്‍ കയ്യടിച്ചു. നാടന്‍ പാട്ടിലൂടെ കുട്ടികളെ എത്രത്തോളം ആകര്‍ഷിക്കാമെന്നും മോദി വിവരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: