തിരുവനന്തപുരം: വിഷ്ണു മോഹന്റെ ‘കഥ ഇന്നുവരെ’. എഴുത്തുകാരന്റെയും സംവിധായകന്റെയും സിനിമയാണെന്ന് സംവാദന്‍ ശ്രീജിത്ത് പണിക്കര്‍.
നാല് വ്യത്യസ്ത പ്രായങ്ങളിലും ജീവിത സാഹചര്യങ്ങളിലും ഉള്ളവരുടെ പ്രണയങ്ങള്‍. നിരവധി കഥാപാത്രങ്ങള്‍ ഉള്ളതിനാല്‍ അഭിനയിച്ചു ഫലിപ്പിച്ച് പ്രകടനത്തില്‍ മുന്നിലെത്തുക എന്നത് അഭിനേതാക്കള്‍ക്ക് ശരിക്കും വെല്ലുവിളി തന്നെ ആയിരുന്നു. അഭിനയ മികവില്‍ സിദ്ദിഖിന്റെ ഒറ്റ ഷോട്ട് ഡയലോഗ് ഡെലിവറിയും അനുശ്രീയുടെ പ്രകടനവും മികച്ചു നിന്നു.
ശ്രീജിത്ത് ഫേസ് ബുക്കല്‍ സിനിമയെ വിലിരുത്തി എഴുതി
നാല് പ്രണയങ്ങളുടെ കഥയാണ് വിഷ്ണു മോഹന്റെ ‘കഥ ഇന്നുവരെ’. നാല് വ്യത്യസ്ത പ്രായങ്ങളിലും ജീവിത സാഹചര്യങ്ങളിലും ഉള്ളവരുടെ പ്രണയങ്ങൾ.
പഠനവും ജോലി നേടലുമാണ് ഇതിൽ രണ്ടു കഥകളിലെ നായികാ നായകന്മാരുടെ ഫോക്കസ് എന്നതുകൊണ്ടു തന്നെ തങ്ങളുടെ ജീവിതത്തിൽ സ്വന്തമായി തീരുമാനങ്ങൾ എടുക്കാൻ അവർക്ക് പരിമിതികളുണ്ട്. സ്വാഭാവികമായും മുതിർന്നവരുടെ തീരുമാനങ്ങൾ ബാധിക്കുന്നത് അവരുടെ ഇഷ്ടങ്ങളെയുമാണ്. മറ്റ് രണ്ടു കഥകളിലെ നായികാ നായകന്മാർക്ക് സ്വന്തമായി വരുമാനമൊക്കെയുണ്ട്. തങ്ങളുടെ ജീവിത സംബന്ധിയായ തീരുമാനങ്ങൾ എടുക്കാൻ അവർക്ക് ആരെയും ആശ്രയിക്കേണ്ടതില്ല. എന്നിട്ടും നാല് പ്രണയങ്ങളും നാല് രീതികളിലാണ് അവസാനിക്കുന്നത്.
ഈ നാല് ജോഡി പ്രണയങ്ങൾ മാത്രമല്ല കഥയിൽ വന്നു പോകുന്നത്. ഇവരുടെയെല്ലാം വ്യക്തിജീവിതങ്ങളും നാം കാണുന്നുണ്ട്. അതൊക്കെ അതിതീവ്രവും വ്യത്യസ്തവുമാണ്. മക്കളോട് സ്നേഹമുള്ള, പിടിവാശിയുള്ള, ദുർവാശിയുള്ള അച്ഛന്മാരെയും ആങ്ങളമാരെയുമൊക്കെ കാണാം. സമൂഹമെന്ത് പറയുമെന്നും സമൂഹം എന്തു പറഞ്ഞാൽ നമുക്കെന്താ എന്നുമൊക്കെ ചിന്തിക്കുന്നവരെയും കാണാം. സ്നേഹമുള്ള മക്കളെയും സുഹൃത്തുക്കളെയും കാണാം. നോൺ ലീനിയർ നറേറ്റീവിൽ പോകുന്ന സിനിമയിൽ നിരവധി കഥാപാത്രങ്ങളും കാഴ്ചകളുമുണ്ട്. ന്യായമായും അവയെ പരിചയപ്പെടുത്താനുള്ള സമയം ആദ്യപകുതി എടുക്കുന്നുണ്ട്.
രണ്ടാം പകുതിയിൽ കഥയ്‌ക്കും സന്ദർഭങ്ങൾക്കും വികാരങ്ങൾക്കും വേഗവും മൂർച്ഛയും കൂടുകയാണ്. ഓരോ ജോഡി നായികാ നായകന്മാരുടെയും കഥയിലൂടെ നമ്മൾ വേഗത്തിൽ കയറിയിറങ്ങി പോകുകയാണ്. പല പ്രണയങ്ങളും അവസാനിക്കുന്നത് നിസ്സഹായതയിലാണ്. ആ പശ്ചാത്തലത്തിൽ വിവിധ മതങ്ങളിലെ ഈശ്വര വിശ്വാസങ്ങളൊക്കെ ഉപേക്ഷിക്കാൻ കഥാപാത്രങ്ങൾ പ്രേരിതരാകുന്നതും ഇതിനിടയിൽ കാണാം.
ക്ലൈമാക്സാണ് സിനിമയുടെ ഹൈലൈറ്റ്. സിനിമ കണ്ടിട്ടില്ലാത്തവരുടെ ആസ്വാദനത്തെ ബാധിക്കുമെന്നതിനാൽ അതിനെക്കുറിച്ച് ഒന്നും എഴുതുന്നില്ല. തിയറ്ററിൽ കാണുക.
നിരവധി കഥാപാത്രങ്ങൾ ഉള്ളതിനാൽ അഭിനയിച്ചു ഫലിപ്പിച്ച് പ്രകടനത്തിൽ മുന്നിലെത്തുക എന്നത് അഭിനേതാക്കൾക്ക് ശരിക്കും ഒരു വെല്ലുവിളി തന്നെ ആയിരുന്നു എന്നതാണ് സത്യം. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ഹക്കിം-അനുശ്രീ കഥയാണ്. അഭിനയ മികവിൽ സിദ്ദിഖിന്റെ ഒറ്റ ഷോട്ട് ഡയലോഗ് ഡെലിവറിയും അനുശ്രീയുടെ പ്രകടനവും മികച്ചു നിന്നു.
എഴുത്തുകാരന്റെയും സംവിധായകന്റെയും സിനിമയാണ് ‘കഥ ഇന്നുവരെ’. രണ്ടും പ്രിയപ്പെട്ട വിഷ്ണുവിന്റേതാണ്. മികച്ച അഭിപ്രായം നേടിയ ‘മേപ്പടിയാനു’മായി ബന്ധമേതുമില്ലാത്ത കഥയാണ് തന്റെ രണ്ടാമത്തെ സിനിമയിൽ വിഷ്ണു പ്രമേയമാക്കിയത്. ‘Writer, Director Vishnu Mohan’ എന്ന ക്രെഡിറ്റിൽ ഇനിയും നല്ല സിനിമകൾ ഉണ്ടാകട്ടെ; കഥകൾ തുടരട്ടെ…
പ്രതികരിക്കാൻ ഇവിടെ എഴുതുക: