തിരുവനന്തപുരം: ഇന്ത്യാ പോസ്റ്റ് ഡിപ്പാര്‍ട്ട്മെന്റുമായി ചേര്‍ന്ന് ഭാരതത്തിലെ എല്ലാ ശുചീകരണ തൊഴിലാളികള്‍ക്കുമായി 10 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പദ്ധതി ആരംഭിച്ചതായി ദേശീയ സഫായി കരംചാരീസ് കമ്മിഷന് അംഗം ഡോ. പി.പി വാവ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ദേശീയ സഫാരി കരംചാരീസ് ഫിനാന്‍ഷ്യല്‍ ഡെവലപ്പ്മെന്റ് കോര്പ്പറേഷന് വഴി കാര്‍ഷിക, വ്യവസായ, സേവന മേഖലകളില്‍ സഫായി കരംചാരീസുകള്ക്ക് വേണ്ടി മുന്നൂറില്‍പ്പരം സ്വയം തൊഴില്‍പരിശീലന പദ്ധതികള്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ സൗജന്യമായി നല്‍കുന്നുണ്ട്. ദല്‍ഹിയിലുള്ള സഫായി കരംചാരീസ് ഫിനാന്‍ഷ്യല്‍ ഡെവലപ്പ്മെന്റ് കോര്പ്പറേഷന് വഴി 50 ശതമാനം തുക സബ്സിഡിയോടെ നല്‍കുന്നുമുണ്ട്. സഫായി കരംചാരികളുടെ ആശ്രിതര്‍ക്കുവേണ്ടി 85 പദ്ധതികളാണ് കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ചിരിക്കുന്നത്. ഇതിനൊന്നും ഗ്യാരന്റി സര്‍ട്ടിഫിക്കറ്റോ ഈടോ ആവശ്യമില്ലെന്നാണ് കേന്ദ്രത്തിന്റെ നിര്‍ദേശമെന്നും ഡോ. പി.പി വാവ പറഞ്ഞു.
തൈക്കാട് ഗസ്റ്റ് ഹൗസില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലും അദ്ദേഹം പങ്കെടുത്തു. സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ അഡ്വ. ഗോപി കൊച്ചുരാമന്, ഇന്ത്യ പോസ്റ്റ് പോയ്മെന്റ് ബാങ്ക് ചീഫ് മാനേജര്‍ എം. മുരുകേശന് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: