വേലായുധന് പണിക്കശ്ശേരിയുടെ വിടവാങ്ങല്‍ കേരളത്തിന്റെ വൈജ്ഞാനിക, സാംസ്കാരിക സമൂഹത്തിന് തീരാനഷ്ടമാണെന്ന് ചരിത്രകാരനും അദ്ധ്യാപകനും ഐസിഎച്ച്ആര്‍ അംഗവുമായ ഡോ. സി.ഐ. ഐസക്.
നിരവധി വിലപ്പെട്ട വൈജ്ഞാനിക രചനകളുടെ കര്‍ത്താവ് കൂടിയാണ് അദ്ദേഹം. ഇവയില്‍ പ്രമുഖമായത് ഇബ്നുബത്തൂത്ത കണ്ട കേരളം, കേരളം 600 കൊല്ലം മുമ്പ്, 10,000 പഴഞ്ചൊല്ലുകള്‍, കേരളോല്പത്തി, കേരള ചരിത്രം തുടങ്ങിയവയാണ്. ഇവിടുത്തെ പ്രമുഖ ചരിത്രകാരന്മാര് എന്ന് അവകാശപ്പെടുന്നവര്‍ ബോധപൂര്‍വമായി ഒഴിവാക്കിയ കേരള ചരിത്രം അദ്ദേഹം പൊതുമനസുകളില്‍ എത്തിച്ചു.
നാളിതുവരെ പ്രചാരത്തിലുണ്ടായിരുന്ന ചരിത്രസംഭവങ്ങളെ തിരുത്തിക്കുറിച്ച വ്യക്തിപ്രഭാവം ആയിരുന്നു അദ്ദേഹം. ഒരു ലൈേബ്രറിയന് ആയിരുന്നു. ആ ജീവിതം സമൂഹത്തിന് വിജ്ഞാനത്തിന്റെ തീനാളങ്ങളെ പകര്‍ന്നു നല്‍കാനും അദ്ദേഹം ശ്രമിച്ചു. റിട്ടയര്‍മെന്റിനു ശേഷമുള്ള ജീവിതം പൂര്‍ണമായി കേരള ചരിത്രഗവേഷണത്തിനായി നീക്കിവച്ച വ്യക്തിപ്രഭാവമായിരുന്നു. അദ്ദേഹത്തിന്റെ ദീപ്തമായ ഓര്‍മ്മകള്‍ക്കു മുന്പില് പ്രണമിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: