കൊച്ചി: ജന്മഭൂമി വാര്‍ഷിക വരിസംഖ്യ പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം കേന്ദ്ര അഭ്യന്തരവകുപ്പ് സഹമന്ത്രി ബണ്ടി സഞ്ജയ് കുമാര്‍ എറണാകുളത്ത് നിര്‍വഹിച്ചു. വൈഎംസിഎ ഹാളില്‍ നടന്ന ചടങ്ങില്‍ എഡിറ്റര്‍ കെ.എന്‍.ആര്. നമ്പൂതിരിയില്‍ നിന്ന് കേന്ദ്രമന്ത്രി രസീതി സ്വീകരിച്ചു.
ബിജെപി ജില്ലാ അധ്യക്ഷന്‍ അഡ്വ. കെ.എസ്. ഷൈജു, ദേശീയ കൗണ്‍സില്‍ അംഗങ്ങളായ വെള്ളിയാംകുളം പരമേശ്വരന്, പി.എം. വേലായുധന്, ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ജിജി ജോസഫ്, സംസ്ഥാന വക്താക്കളായ അഡ്വ. നാരായണന് നമ്പൂതിരി, ജില്ലാ ജന. സെക്രട്ടറി വി.കെ. ഭസിത്കുമാര്‍, പത്മജ വേണുഗോപാല്‍, ജന്മഭൂമി കൊച്ചി യൂണിറ്റ് കോ- ഓര്‍ഡിനേറ്റര്‍ ആര്. രാധാകൃഷ്ണന്, മാനേജര്‍ പി. സജീവ്, ജന്മഭൂമി പ്രതിനിധികളായ സി.പി. ജിജിമോന്, നവീന്‍ കേശവന് എന്നിവര്‍ പങ്കെടുത്തു.
സപ്തംബര്‍ 20 മുതല്‍ ഒക്ടോബര്‍ 20 വരെയാണ് വാര്‍ഷിക വരിസംഖ്യ പദ്ധതി നടക്കുക. 2750 രൂപയാണ് വരിസംഖ്യാ തുക. ഒരു വര്‍ഷത്തെ പത്രത്തിന് പണം അടക്കുമ്പോള്‍ 310 രൂപയുടെ ഇളവും 2025ലെ കലണ്ടറും സൗജന്യമായി നേടാം. 2024 നവംബര്‍ ഒന്നു മുതല്‍ 2025 ഒക്ടോബര്‍ 31 വരെയാണ് പദ്ധതിയുടെ കാലാവധി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: