കൊച്ചി: വിവിധ േകസുകളിലെ പ്രതികളായ പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ തങ്ങളുടെ സ്വത്തുവകകളും അവയില്‍ നിന്നുള്ള വരുമാനവും ഭീകര പ്രവര്‍ത്തനങ്ങള്‍ക്കും ജിഹാദിനും മറ്റും ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്ന് എന്‍ഐഎ പ്രത്യേക കോടതിയെ അറിയിച്ചു. ഇവ കണ്ടുകെട്ടിയില്ലെങ്കില്‍ വിചാരണ സമയത്ത് പ്രതികള്‍ ഇവ വില്‍ക്കുമെന്നും അങ്ങനെ ഖജനാവിന് വലിയ നഷ്ടം ഉണ്ടാകുമെന്നും എന്‍ഐഎ ചൂണ്ടിക്കാട്ടി. സാക്ഷികളെ ഭീഷണിപ്പെടുത്താനും തെളിവുകള്‍ നശിപ്പിക്കാനും ഭീകരരെ ഒളിവില്‍ താമസിപ്പിക്കാനും ഇവ ഉപയോഗിക്കും.
അന്വേഷണ ഏജന്‍സി അധികാര ദുര്‍വിനിയോഗം നടത്തുകയാണെന്ന പ്രതികളുടെ വാദം കോടതി തള്ളി. പിഎഫ്ഐ ഭീകരര്‍ കേരളത്തില്‍ വര്‍ഗീയ കലാപം ഉണ്ടാക്കാനും അണികളെ തീവ്രവാദത്തിലേക്ക് വഴി തിരിച്ചുവിടാനും ശ്രമിക്കുകയാണെന്നും ഇവര്‍ക്ക് പഴയ ഭീകരസംഘടനയായ സിമിയുമായി ബന്ധമുണ്ടെന്നും അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്. അന്താരാഷ്ട്ര ഭീകരസംഘടനകളായ ലഷ്ക്കര്‍ ഇ തൊയ്ബ, ഐഎസ്, അല്‍ഖ്വയ്ദ തുടങ്ങിയവയുമായും ഇവര്‍ക്ക് ബന്ധമുണ്ട്. ചില പിഎഫ്ഐ ഭീകരര്‍ ഇവയിലെ അംഗങ്ങളുമാണ്. പ്രസംഗങ്ങളും ലഖുലേഘകളും വഴി മതസ്പര്‍ദ്ധയുണ്ടാക്കാനും രാജ്യത്തെ ശാന്തിയും സമാധാനവും തകര്‍ക്കാനുമാണ് ഇവരുടെ ശ്രമം. കേരളത്തിലെ പല അരുംകൊലകള്‍ക്കും പിന്നില്‍ പിഎഫ്ഐ ഭീകരരാണ്.
രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഇവര്‍, സര്‍ക്കാരിനെതിരെ ഒരു മതവിഭാഗത്തെ തിരിക്കുകയാണ്. രാജ്യത്തിന്റെ പരമാധികാരവും അഖണ്ഡതയും ഇവര്‍ തകര്‍ക്കുകയാണ്. എന്‍ഡിഎഫ്(കേരളം) മനിത നീതി പശറായി (തമിഴ്നാട്) കര്‍ണാടക ഫോറം ഫോര്‍ ഡിഗ്നിറ്റി (കര്‍ണ്ണാടക) തുടങ്ങിയ ഭീകര സംഘടനകള്‍ ലയിപ്പിച്ചാണ് പോപ്പുലര്‍ ഫ്രണ്ട് എന്ന ഭീകര സംഘടനയുണ്ടാക്കിയത്. നിരോധിത സംഘടനയായ സിമിയുടെ നേതാക്കളും പ്രവര്‍ത്തകരുമാണ് പോപ്പുലര്‍ ഫ്രണ്ട് രൂപീകരിച്ചതും. ഈ സംഘടനയേയും നിരവധി അനുബന്ധ സംഘടനകളെയും കേന്ദ്രം യുഎപിഎ പ്രകാരം നിരോധിച്ചതുമാണ്. എന്‍ഐഎ ബോധിപ്പിച്ചു.
ജനാധിപത്യം അട്ടിമറിച്ച് 2047 ആവുന്നതോടെ ഇസ്ലാമിക ഭരണം ഭാരതത്തില്‍ കൊണ്ടുവരികയാണ് അവരുടെ ലക്ഷ്യം. റിപ്പോര്‍ട്ടിങ് വിഭാഗം, പരിശീലന വിഭാഗം, ആക്രമിച്ച് രക്ഷപ്പെടുകയെന്ന ഹിറ്റ് സ്ക്വാഡുകള്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളുണ്ട്.
ഐഎസിന്റെ ലഘുലേഖകളും വീഡിയോകളും ഇവര്‍ സോഷ്യല്‍ മീഡിയ വഴിയും ഇന്റര്‍നെറ്റ് വഴിയും വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. രാജ്യവിരുദ്ധ വര്‍ഗീയ സംഘടനയാണിത്. എന്‍ഐഎ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: