Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

സെപ്റ്റംബർ 21-ന് ലോക അൽഷിമേഴ്സ് ദിനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2024, 07:00 am IST
in Health

ഡോ. ആര്‍ ബിന്ദു ( ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രി)

അൽഷിമേഴ്സ് രോഗത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനായി എല്ലാ വർഷവും സെപ്റ്റംബർ 21-ന് ലോക അൽഷിമേഴ്സ് ദിനം ആചരിക്കുന്നു. അൽഷിമേഴ്സ് എന്ന രോഗാവസ്ഥയെ ക്കുറിച്ച് അവബോധം പ്രചരിപ്പിക്കുന്നതിലൂടെയും ആളുകളെ ബോധവത്കരിക്കുന്നതിലൂടെയും, ഈ ന്യൂറോളജിക്കൽ ഡിസോർഡർ ബാധിച്ച ആളുകളെ കൈകാര്യം ചെയ്യാവുന്നതും ആസ്വാദ്യകരവുമായ ജീവിതം നയിക്കാൻ നമുക്ക് സഹായിക്കാനാകും

സംസ്ഥാന ജനസംഖ്യയുടെ 12.6 ശതമാനം 65 വയസ്സിൽ കൂടുതൽ പ്രായമുള്ളവരാണ് കേരളത്തിൽ. പ്രായമേറും തോറും വിവിധങ്ങളായ ശാരീരിക ബുദ്ധിമുട്ടുകളും മാനസിക പ്രയാസങ്ങളും മറ്റു പ്രശ്നങ്ങളും വന്നുചേരുന്നവരാണിവരിൽ ഭൂരിഭാഗവും. ഈ പ്രയാസങ്ങളിൽ ഏറെ ഗൗരവമായ വ്യക്തിഗത-സാമൂഹ്യ പ്രയാസങ്ങൾ സൃഷ്ടിക്കുന്ന അവസ്ഥയാണ് മേധാക്ഷയം, ഡിമെന്ഷ്യ തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന ഓർമ്മക്കുറവ്.

പലരും പ്രായത്തിന്റെ സ്വാഭാവിക പരിണാമം എന്ന രീതിയിൽ ഡോക്ടർമാരെ കാണുകയോ പ്രതിവിധികൾ തേടുകയോ ചെയ്യാറില്ല. കുടുംബാംഗങ്ങൾക്ക് പെരുമാറ്റരീതികളിൽ നിന്നും വീട്ടിലെ മുതിർന്നവർക്കു വരുന്ന ഓർമ്മക്കുറവ് മനസ്സിലാക്കാനാവും. എന്നാൽ, മിക്കപ്പോഴും ഇതിനെ ഗൗരവമായി കണ്ടു ആവശ്യമായ ഇടപെടൽപ്രവർത്തനങ്ങൾ നടത്താൻ അധികമാരും തുനിയാറില്ല. ഡിമെൻഷ്യ അടക്കമുള്ള മിക്ക വാർദ്ധക്യസഹജ ബുദ്ധിമുട്ടുകളും നേരത്തെ കണ്ടുപിടിക്കുകയാണെങ്കിൽ അനുയോജ്യമായ ഇടപെടലുകളും ഔഷധങ്ങളും വഴി അവയുടെ ക്രമഗതവളർച്ച കുറയ്‌ക്കാനും ഓർമ്മക്കുറവു മൂലം ഉണ്ടാകുന്ന പെരുമാറ്റമാറ്റങ്ങളുടെ തീവ്രത കുറയ്‌ക്കാനും കഴിയും.

സമീപകാല സംഭവങ്ങളുടെ മറവി, പുതിയ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയാത്ത അവസ്ഥ, ഏകാഗ്രത നഷ്ടപ്പെടൽ, സംസാരങ്ങളിലെ ആവർത്തനം തുടങ്ങിയ ലഘുലക്ഷണങ്ങളിൽ തുടങ്ങി കൂടുതൽ ഗുരുതരമായ അവസ്ഥകളിലേക്ക് എത്തിച്ചേരലാണ് മിക്കപ്പോഴും ഡിമൻഷ്യ ബാധിതരിൽ കാണുന്നത്. എന്നാൽ സമയത്തിന് തിരിച്ചറിഞ്ഞാൽ ഒന്നും രണ്ടും മൂന്നും ഘട്ട പ്രതിരോധസമീപനങ്ങൾ സ്വീകരിക്കാനാവും. ഇങ്ങനെ ലഘുവായ ഡിമെൻഷ്യ അവസ്ഥയിൽ (മൈൽഡ് ഡിമെൻഷ്യ) നിന്നും ഗുരുതര (സിവിയർ ഡിമെൻഷ്യ) അവസ്ഥയിലേക്കുള്ള വളർച്ച നിയന്ത്രിക്കാൻ കഴിയും എന്നു പഠനങ്ങൾ വ്യക്തമാക്കുന്നു.

കേരളത്തിൽ 65 വയസ്സിന് മുകളിലുള്ള നൂറ് പേരെയെടുത്താൽ അഞ്ച് പേർക്കെങ്കിലും മറവിരോഗമുണ്ടെന്നാണ് അനൗദ്യോഗിക പഠനങ്ങൾ പറയുന്നത്. 85 നു മുകളില് പ്രായമുള്ളവരില് പകുതിപ്പേര്ക്കും രോഗസാധ്യതയുണ്ട്. രോഗികളെ കൃത്യമായി കണ്ടെത്തേണ്ടതും പരിചരണം ഉറപ്പാക്കേണ്ടതും രോഗികൾക്ക് മാത്രമല്ല, രോഗികളെ പരിചരിക്കുന്നവർക്കും നിർണായകമാണ്.

പ്രാരംഭലക്ഷണങ്ങൾ കാണുമ്പോൾത്തന്നെ അനുയോജ്യമായ ഇടപെടലുകൾ നടത്തുകയും പരിചരണം സംബന്ധിച്ച് കുടുംബാംഗങ്ങൾക്ക് ആവശ്യമായ അറിവും പരിശീലനവും നൽകുകയും ചെയ്യലാണ് തുടർന്നുള്ള പരിഹാരം. ഇത് സാധ്യമാക്കാനാണ് കേരള സർക്കാർ സാമൂഹ്യനീതി വകുപ്പ് ‘ഡിമെൻഷ്യ സൗഹൃദ കേരളം’ പദ്ധതിയിൽ ഊന്നൽ നൽകിയിരിക്കുന്നത്.

‘ഓർമ്മത്തോണി’

ഡിമെൻഷ്യ/അൽഷിമേഴ്സ് ബാധിതരായ വയോജനങ്ങൾക്കായി കേരള സാമൂഹ്യസുരക്ഷാ മിഷൻ മറ്റു വകുപ്പുകളുടെ സഹകരണത്തോടെ സാമൂഹ്യനീതിവകുപ്പിനു കീഴിൽ നടപ്പാക്കുന്ന നൂതന പദ്ധതിയാണ് ‘ഓർമ്മത്തോണി’ (ഡിമെൻഷ്യ സൗഹൃദ കേരളം) പദ്ധതി. പദ്ധതിയുടെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ മെമ്മറി ക്ലിനിക്കുകൾ ആരംഭിക്കുന്നതാണ്. ഒപ്പം ഡിമെൻഷ്യ ബാധിതർക്കുള്ള വിദഗ്‌ദ്ധ ചികിത്സയും ഉറപ്പാക്കുന്നു.

ഡിമെൻഷ്യയെ ആരോഗ്യപ്രശ്നം എന്നതിനൊപ്പം സാമൂഹ്യപ്രശ്നമായി കണ്ടുകൊണ്ട് സംസ്ഥാനത്തെ മുഴുവൻ ഡിമെൻഷ്യ ബാധിതരെയും കണ്ടെത്തി അനുയോജ്യമായ സേവനങ്ങൾ ലഭ്യമാക്കാനാണ് ‘ഓർമ്മത്തോണി’ (‘ഡിമെൻഷ്യ സൗഹൃദ കേരളം’) പദ്ധതിക്ക് സാമൂഹ്യനീതി വകുപ്പ് തുടക്കം കുറിച്ചത്. സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, വിവിധ വകുപ്പുകൾ, ആരോഗ്യ സർവ്വകലാശാല തുടങ്ങിയവയുടെ സഹകരണത്തോടെയാണ് ഓര്മ്മത്തോണി പദ്ധതിയുടെ നിർവ്വഹണം കേരള സാമൂഹ്യസുരക്ഷാ മിഷൻ ഏറ്റെടുക്കുന്നത്. ഈ സാമ്പത്തിക വർഷം ‘ഓർമ്മത്തോണി’യുടെ പ്രവർത്തനങ്ങൾക്കായി 92 ലക്ഷം രൂപയുടെ ഭരണാനുമതി നൽകിക്കഴിഞ്ഞു.

‘വയോമിത്രം’ പദ്ധതിയ്‌ക്ക് കീഴിലെ ഡോക്ടർമാർ, ജീവനക്കാർ, നഗര തദ്ദേശസ്ഥാപനങ്ങളിലെ ആശാവർക്കർമാർ എന്നിവർക്ക് ഡിമെന്ഷ്യ സംബന്ധിച്ച് പരിശീലനം നൽകും. ആരോഗ്യവകുപ്പ്, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്, ആരോഗ്യ സർവ്വകലാശാല എന്നിവയുടെ ആഭിമുഖ്യത്തിൽ ഈ മേഖലയിൽ പ്രവർത്തിക്കുന്ന വിദഗ്ധർ ഉൾപ്പെട്ട സംസ്ഥാനതല റിസോഴ്സ് ഗ്രൂപ്പാണ് പരിശീലനങ്ങൾ നൽകുക. 2024 ഒക്ടോബർ പകുതിയോടെ തൃശൂർ, തിരുവനന്തപുരം ജില്ലയിലെ ആശാപ്രവർത്തകർക്ക് ആരോഗ്യ വകുപ്പ് സഹകരണത്തിൽ ഡിമെൻഷ്യ ബാധിതരായ വയോജങ്ങളെ കണ്ടെത്തുന്നതിനുള്ള ട്രെയിനിങ് നൽകും. ശേഷം എല്ലാ ജില്ലകളിലേയും ആശാപ്രവർത്തകർക്കുള്ള ട്രെയിനിങ് വ്യാപിപ്പിക്കും.

പരിശീലനഭാഗമായി ഡിമെൻഷ്യ ബാധിതർക്കും കെയർടേക്കർമാർക്കും ഈ മേഖലയിൽ പ്രവർത്തിക്കുന്ന സാമൂഹ്യപ്രവർത്തകർക്കും ഡിമെൻഷ്യ പരിചരണത്തെക്കുറിച്ചുള്ള വിശദവിവരങ്ങൾ ഉൾപ്പെടുത്തിയ സാമഗ്രികൾ തയ്യാറാക്കി നൽകും. ഡിമെൻഷ്യ സംബന്ധിച്ച അവബോധത്തിനും പരിശീലനത്തിനും സഹായകമായ പ്രചരണ ഉപാധികളും ഇതിനൊപ്പം തയ്യാറാക്കും.

സംസ്ഥാനത്തെ 91 വയോമിത്രം യൂണിറ്റുകൾ കേന്ദ്രീകരിച്ച്  സ്ക്രീനിങ്, ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ മെമ്മറി ക്ലിനിക്കുകൾ, ആവശ്യമുള്ളവർക്ക് മരുന്ന് ലഭ്യമാക്കൽ തുടങ്ങിയ പരിപാടികളാണ് ഈ വർഷം തുടക്കമിട്ടിരിക്കുന്നത്. ഓർമ്മത്തോണി ക്ലിനിക്കുകൾ നവംബർ ഒന്നാമത്തെ ശനിയാഴ്ച മുതൽ സംസ്ഥാനത്തെ എല്ലാ വയോമിത്രം യൂണിറ്റുകളിലും ആരംഭിക്കും

ഓർമ്മത്തോണി പദ്ധതിയുടെ ഭാഗമായി ഡിമെൻഷ്യ ബാധിതരായ വയോജനങ്ങൾക്കുവേണ്ടി ഡേ കെയർ സെന്റർ തൃശൂർ, തിരുവനന്തപുരം ജില്ലകളിൽ ഉടൻ ആരംഭിക്കുകയാണ്. ഡേ-കെയർ സെന്റർ തുടങ്ങുന്നതിനുള്ള താല്പര്യം പ്രകടിപ്പിച്ച തിരുവനന്തപുരം ജില്ലാ പഞ്ചായത്തിനും തൃശൂർ ഒല്ലുക്കര ബ്ലോക്ക് പഞ്ചായത്തിനും ഇതിനായുള്ള അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കി നൽകും. തൃശ്ശൂർ ജില്ലയിൽ ഒല്ലൂക്കര ബ്ലോക്കു പഞ്ചായത്തിൽ ഡേകെയർ സെന്ററിനായി കെട്ടിടം നൽകിക്കഴിഞ്ഞു.

ഓർമ്മത്തോണി പദ്ധതിയുടെ ഭാഗമായി ഡിമെൻഷ്യ ബാധിതരായ വയോജനങ്ങൾക്കും അവരെ പരിചരിക്കുന്ന കുടുംബക്കാർക്കും വേണ്ടി ഹെല്പ് ലൈൻ സംവിധാനം ഒരുക്കും. അതിനായുള്ള തയാറെടുപ്പുകൾ നടന്നു വരികയാണ്

ഇവരുണ്ട് കൂടെ….

അൽഷിമേഴ്സ് ഡിമെൻഷ്യ അഥവാ മേധാക്ഷയം എന്ന രോഗത്തെക്കുറിച്ചുള്ള ശരിയായ വിവരങ്ങൾ,രോഗിയുടെ സവിശേഷതകൾ ഇവയൊക്കെ ഉൾക്കൊണ്ട് ശരിയായ രീതിയിലുള്ള പരിചരണം ഉറപ്പാക്കുക എന്നത് അതി പ്രധാനമാണ്. ഇതിനു വിദഗ്ദരുടെ സഹായം തേടേണ്ടതാണ്. ഇതോടൊപ്പം തന്നെ അൽഷിമേഴ്സ് രോഗബാധിതരും അവരുടെ ബന്ധുക്കളും അനുഭവിക്കുന്ന പ്രയാസങ്ങൾ ലഘുകരിക്കുന്നതിനുവേണ്ടിയുള്ള സഹായങ്ങളും സാന്ത്വനങ്ങളും അനിവാര്യമാണ്.കേരള സർക്കാർ സാമൂഹ്യനീതി വകുപ്പ് (DSJ), കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ(KSSM),അൽഷിമേഴ്സ് ആൻഡ് റിലേറ്റഡ് ഡിസോർഡേഴ്സ് സൊസൈറ്റി ഓഫ് ഇന്ത്യ (ARDSI) കൈകോർത്തുകൊണ്ട് സ്മൃതിപഥം (Kerala State Initiative on Dementia) എന്ന സംരംഭം നടത്തി വരുന്നുണ്ട്.

ഒരിക്കലും അൽഷിമേഴ്സ് ഡെമെൻഷ്യ ബാധിതരെ അവഗണിക്കാതിരിക്കൂ… അവരുടെ നിസ്സഹായാവസ്ഥ നാം മനസ്സിലാക്കി അവരെയും കുടുംബാംഗങ്ങളേയും ചേർത്ത് നിർത്തൂ.

കേരളത്തിൽ വയോജനങ്ങൾക്കിടയിൽ ഡിമെൻഷ്യ ബാധിതരായവരുടെ എണ്ണം വർദ്ധിച്ചു വരികയാണ്. ഡിമെൻഷ്യ ചികിത്സിച്ചു മാറ്റാൻ കഴിയില്ലെങ്കിലും കൃത്യമായ പരിചരണത്തിലൂടെ ലക്ഷണങ്ങളുടെ തീവ്രത കുറയ്‌ക്കാനും ബാധിക്കപ്പെട്ടവരുടെ ബുദ്ധിമുട്ടുകൾ ലഘൂകരിക്കാനും നമുക്ക് സാധിക്കണം. സർക്കാരും സാമൂഹ്യനീതി വകുപ്പും കൂടെയുണ്ട്.

Tags: September 21World Alzheimer's Day
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എഫ്‌സിആര്‍എ ഭേദഗതിപ്രചാരണങ്ങള്‍ അടിസ്ഥാനരഹിതം

വേദാ സ്വാധ്യായം: അഗ്നിമീളേ… പുരോഹിതം

നരസിംഹത്തെ ശാന്തനാക്കിയ ശൈവശരഭമൂര്‍ത്തി

അമേരിക്ക ടെഹ്റാനില്‍ ബോംബിടുമോ എന്ന ആശങ്ക പരക്കുന്നു, യുഎന്നില്‍ നിന്നും രാജിവെച്ച ഉദ്യോഗസ്ഥന്‍ നടത്തിയ വെളിപ്പെടുത്തലില്‍ ഞെട്ടി ലോകം

യുഎസിന്റെ അടുത്ത വിയറ്റ്നാം ആകുമോ ഇറാന്‍? ഒരു മാസമായിട്ടും ഇറാന്‍ തലകുനിക്കാത്തതില്‍ യുഎസിനും ഇസ്രയേലിനും ആശങ്ക

അമേരിക്കയുടെ പതാകയില്‍ ചവുട്ടി കുതിയ്ക്കുന്ന യെമനിലെ ഹൂതി ഭീകരര്‍

ഒടുവില്‍ ഹൂതികള്‍ ഇറാന് വേണ്ടി ഇറങ്ങി, ഇസ്രയേലിലേക്ക് മിസൈല്‍ ആക്രമണം ഇനി ഹോര്‍മുസില്‍ മാത്രമല്ല, ചെങ്കടല്‍ വഴിയും കപ്പല്‍ അയക്കാന്‍ യുഎസ് പേടിക്കണം

വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചു: ആലപ്പുഴയില്‍ ആണ്‍സുഹൃത്ത് അറസ്റ്റിലായി

ഹൈടെക് മോഷണം : ഉത്തർപ്രദേശ് സ്വദേശി ഇമ്രാൻ ഖാൻ ആലുവയിൽ പിടിയിൽ

സംവിധായകന്‍ വിനയന്‍ (വലത്ത്) ചുടലയക്ഷി (ഇടത്ത്)

സംവിധായകന്‍ വിനയന് കളമെഴുത്തും പാട്ടും സര്‍പ്പപൂജയും നൊസ്റ്റാള്‍ജിയ…കുടുംബക്ഷേത്രത്തിലേക്ക് പുനപ്രതിഷ്ഠാദിനത്തിന് പോകാനൊരുങ്ങി വിനയന്‍

ശബരിമല സ്വര്‍ണപാളി: കടകംപളളിയെ അപമാനിക്കുന്ന പ്രസ്താവന നടത്തിയിട്ടില്ലെന്ന് വി ഡി സതീശന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.