കൊച്ചി: ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) രജിസ്റ്റര്‍ ചെയ്ത വിവിധ കേസുകളിലെ പ്രതികളായ നാല്പതോളം പോപ്പുലര്‍ ഫ്രണ്ട് ഭീകരരുടെ കോടികള്‍ വില മതിക്കുന്ന സ്ഥാവര ജംഗമ സ്വത്തുക്കള്‍ കണ്ടുകെട്ടി. ഭീകരന് അഷ്റഫ് മൗലവിയുടെ സ്വത്തടക്കം പിടിച്ചെടുത്തവയില്‍പ്പെടുന്നു. എന്‍ഐഎ അപേക്ഷ പ്രകാരം യുഎപിഎ നിയമം 33-ാം വകുപ്പനുസരിച്ച് പ്രത്യേക എന്‍ഐഎ കോടതി ഉത്തരവു പ്രകാരമാണ് കടുത്ത നടപടി.
പോപ്പുലര്‍ ഫ്രണ്ട് ഭീകര പ്രവര്ത്തനക്കേസ്, പാലക്കാട് ശ്രീനിവാസന് വധക്കേസ് എന്നിവയിലെ പ്രതികളും പിഎഫ്ഐ ഭീകരരുമായ കരമന അഷ്റഫ് മൗലവി, അബ്ദുല്‍ സത്താര്‍, എം.എച്ച്. സാദിഖ് അഹമ്മദ്, ഷിഹാസ്, ഇ.പി. അന്‍സാരി, എം.എം. മുജീബ്, ടി.എസ്. നജുമുദീന്, സൈനുദ്ദീന്‍, പി.കെ. ഉസ്മാന്, യഹിയക്കോയ തങ്ങള്‍, പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി അബ്ദുല്‍ റൗഫ്, കെ. മുഹമ്മദാലി കുഞ്ഞാപ്പു, സി.ടി. സുലൈമാന്‍, വി.എ. അബ്ദുല്‍ വഹാബ്, ഫിറോസ് തമ്പി, മുഹമ്മദ് മന്‍സൂര്‍, ബി. ജിഷാദ്, അഷ്റഫ് മൗലവി (പാലക്കാട്), ലാദന് നാസര്‍, രാഗം അലി (കെ. അലി), എം. സഹദ്, അഷ്റഫ്, നിഷാദ്, ഷാഹുല്‍ ഹമീദ്, സിറാജുദ്ദീന്, കെ.പി. മുഹമ്മദാലി, എം. നൗഷാദ്, പി. ജലീല്‍, എം.എസ്. റഫീഖ്, ശിഹാബ് ബാബു തുടങ്ങിയവരുടെ വസ്തുവകകളും യഹിയക്കോയ തങ്ങള്‍, മുഹമ്മദ് മുബാറക്, എച്ച്. അബ്ദുല്‍ റഹ്മാന്, ടി. ഉമ്മര്‍, ഫിറോസ്, ജംഷീര്‍, കാജാ ഹുസൈന്, ജിഷാദ്, അഷ്റഫ് മൗലവി, നാസര്‍, സഹദ്, അഷ്റഫ്, നിഷാദ്, നൗഷാദ്, ടി. ബഷീര്‍, സിറാജുദ്ദീന്, അമീര്‍ അലി, റഷീദ്, നൗഷാദ്, മുഹമ്മദ് ഷഫീഖ്, മുഹമ്മദ് ഹക്കീം, മുഹമ്മദ് മന്‍സൂര്‍, അഷ്റഫ്, ജലീല്‍, ഷഫീഖ് എന്നിവരുടെ വാഹനങ്ങളുമാണ് കണ്ടുകെട്ടിയത്.
എന്‍ഐഎക്കു വേണ്ടി സ്പെഷല്‍ പ്രോസിക്യൂട്ടര്‍ ശാസ്തമംഗലം അജിത് കുമാര്‍, പബ്ലിക് പ്രോസിക്യൂട്ടര്‍ എസ്. ശ്രീനാഥ് എന്നിവര്‍ ഹാജരായി. എന്‍ഐഎ കോടതി ജഡ്ജി പി.കെ. മോഹന്‍ദാസിന്റേതാണ് ഉത്തരവ്. പ്രതികള്‍ ഭീകര പ്രവര്‍ത്തനവും ജിഹാദും നടത്തുകയാണെന്നും യുഎപിഎ പ്രകാരം ഇവര്‍ ശിക്ഷിക്കപ്പെടേണ്ടവരാണെന്നും എന്‍ഐഎ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: