ചെന്നൈ: എംഎ ചിദംബരം സ്റ്റേഡിയത്തിൽ ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിൽ 4 വിക്കറ്റുകൾ നേടിയതോടെ 400 അന്താരാഷ്‌ട്ര വിക്കറ്റുകൾ നേടുന്ന പത്താമത്തെ ഇന്ത്യൻ ബൗളറായി ജസ്പ്രീത് ബുംറ മാറി. ചായ ഇടവേളയ്‌ക്ക് തൊട്ടുമുമ്പ് ഹസൻ മഹമൂദിനെ പുറത്താക്കിയാണ്, ഈ നേട്ടം കൈവരിക്കുന്ന ആറാമത്തെ ഇന്ത്യൻ ഫാസ്റ്റ് ബൗളറായി ബുമ്ര മാറിയത്.
227 ഇന്നിംഗ്‌സുകളിൽ നിന്ന് 400 വിക്കറ്റ് നാഴികക്കല്ല് തികച്ച ബുംറ അന്താരാഷ്‌ട്ര ക്രിക്കറ്റിൽ അതിവേഗം 400 വിക്കറ്റ് നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ ബൗളറാണ് എന്നത് ശ്രദ്ധേയമാണ്. കപിൽ ദേവ്, അനിൽ കുംബ്ലെ തുടങ്ങിയ ഇതിഹാസങ്ങൾക്കൊപ്പം അദ്ദേഹം ഒരു എലൈറ്റ് ഗ്രൂപ്പിൽ ഇതോടെയെത്തി.
ഇന്ത്യയ്‌ക്കായി അതിവേഗം 400 വിക്കറ്റുകൾ (ഇന്നിംഗ്‌സ് പ്രകാരം):
- ആർ അശ്വിൻ – 216 ഇന്നിംഗ്‌സ്
- കപിൽ ദേവ് – 220 ഇന്നിംഗ്‌സ്
- മുഹമ്മദ് ഷമി – 224 ഇന്നിംഗ്‌സ്
- അനിൽ കുംബ്ലെ – 226 ഇന്നിംഗ്‌സ്
- ജസ്പ്രീത് ബുംറ – 227 ഇന്നിംഗ്‌സ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: