കൊച്ചി : വെളളിയാഴ്ച വൈകിട്ട് ലിസി ആശുപത്രിയില്‍ അന്തരിച്ച നടി കവിയൂര്‍ പൊന്നമ്മയുടെ(79) സംസ്കാരം ശനിയാഴ്ച വൈകിട്ട് നാല് മണിക്ക് ആലുവ കരുമാലൂരിലെ വീട്ടുവളപ്പില്‍.രാവിലെ 9 മുതല്‍ 12 വരെ കളമശേരി മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ പൊതുദര്‍ശനം.
മൃതദേഹം ഇപ്പോള്‍ ലിസി ആശുപത്രിയിലാണുളളത്. കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉള്‍പ്പെടെ നിരവധി പേര് ആദരാഞ്ജലികള്‍ അര്‍പ്പിക്കാനെത്തി. ശനിയാഴ്്ച രാവിലെയും കുറച്ച് സമയം ഇവിടെ പൊതുദര്‍ശനം ഉണ്ടാകും.
ഈ മാസം 3 ന് തുടര്‍ പരിശോധനകള്‍ക്കും ചികിത്സക്കുമായിട്ടാണ് കവിയൂര്‍ പൊന്നമ്മയെ ലിസി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ മേയ് മാസത്തില്‍ ആണ് അര്‍ബുദം സ്ഥിരീകരിച്ചത്. ആദ്യ പരിശോധനയില്‍ തന്നെ സ്റ്റേജ് 4 കാന്‍സര്‍ ആണ് കണ്ടെത്തിയത്.
ഗായികയായി കലാജീവിതം തുടങ്ങിയ പൊന്നമ്മ നാടകത്തിലൂടെ അഭിനേത്രിയായി സിനിമയില്‍ എത്തി. പതിനാലാം വയസില്‍, കാളിദാസ കലാകേന്ദ്രത്തിലെ നൃത്ത അധ്യാപകന് തങ്കപ്പന് മാസ്റ്ററുടെ നിര്‍ബന്ധത്തിലാണ് ആദ്യം സിനിമയിലഭിനയിച്ചത്.
കെപിഎസി നാടകങ്ങളില്‍ അഭിനയിച്ചാണ് തുടങ്ങിയത്. 1962 മുതല്‍ സിനിമയില്‍ സജീവമായി. ശ്രീരാമ പട്ടാഭിഷേകം ആണ് ആദ്യ സിനിമ. 2021 ല്‍ പുറത്തിറങ്ങിയ ആണും പെണ്ണും എന്ന ചിത്രമാണ് അവസാനമായി കവിയൂര്‍ പൊന്നമ്മ അഭിനയിച്ച ചിത്രം. ഏക മകള്‍ ബിന്ദു കഴിഞ്ഞ ദിവസമാണ് പൊന്നമ്മയെ സന്ദര്‍ശിച്ചശേഷം യുഎസിലേക്ക് മടങ്ങിയത്.
സിനിമാ നിര്‍മാതാവും സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന പരേതനായ മണിസ്വാമിയാണ് ഭര്‍ത്താവ്.പത്തനംതിട്ടയിലെ കവിയൂരില്‍ 1945 ലാണ് ജനനം. ടി.പി. ദാമോദരന്‍- ഗൗരി ദമ്പതികളുടെ ഏഴ് മക്കളില്‍ മൂത്തകുട്ടിയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: