തൃശൂർ പൂരം അലങ്കോലമാക്കിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ അന്വേഷണം ഇഴഞ്ഞു നീങ്ങുന്നതിൽ പ്രതിഷേധം അറിയിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി രംഗത്ത്. ‘കള്ളനെ പിടിക്കാന്‍ കളളനെ എങ്ങനെയാണ് നിയമിക്കുന്നത്. ഒരു കള്ളന് നേരെ കംപ്ലെയ്ന്റ് വന്നു. കള്ളന്‍മാരുടെ കൂട്ടത്തില്‍ മികച്ച കള്ളനെ എങ്ങനെയാണ് ഇത് ഏല്‍പ്പിക്കുന്നത്. ഞാന്‍ കാക്കിയെ റെഫര്‍ ചെയ്തതല്ല.
പൊലീസിന് നേരെ ഒരു കംപ്ലെയ്ന്റ് ഉണ്ടെങ്കില്‍ ചട്ടക്കൂടിനരകത്തുനിന്നുകൊണ്ട് നിലവില്‍ പ്രവര്‍ത്തിക്കുന്ന ഒരു ജസ്റ്റിസിനെയോ, അതല്ല ഒരു റിട്ടയേര്‍ഡ് ജസ്റ്റിസിനെ കൊണ്ട് പറ്റൂ എന്നുണ്ടെങ്കില്‍ അങ്ങനെ ചെയ്യണം. സമയബന്ധിതമായി, അടുത്ത പൂരം വരെ ഒന്നും പോകരുത്. ജോലി ഏല്‍പ്പിച്ചാല്‍ രണ്ടോ മൂന്നോ മാസം കൊണ്ട് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ആ സത്യം മൂടിവെക്കപ്പെടില്ല എന്ന നിലയിലുള്ള അന്വേഷണം വേണം’ – സുരേഷ് ഗോപി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: