ലണ്ടന്‍: ലബനനിലെ പേജര്‍ സ്ഫോടനത്തില്‍ അന്വേഷണം മലയാളിയിലേക്കും. നോര്‍വെ പൗരത്വമുള്ള മലയാളി റിന്സണ് ജോസിന്റെ ബള്‍ഗേറിയയിലെ കമ്പനിയെക്കുറിച്ച് അധികൃതര്‍ അന്വേഷണം ആരംഭിച്ചു. ലബനനിലെ ഹിസ്ബുല്ല സംഘടനയ്ക്കായി പേജര്‍ വാങ്ങാനുള്ള സാമ്പത്തിക ഇടപാടില്‍ ഇദ്ദേഹത്തിന്റെ കമ്പനി ഉള്‍പ്പെട്ടിരുന്നു..ബള്‍ഗേറിയയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കമ്പനിയായ നോര്‍ട്ട ഗ്ലോബല്‍ ലിമിറ്റഡിന്റെ ഉടമയാണ് റിന്സന് ജോസ് എന്നാണ് വിവരം. വയനാട് മാനന്തവാടി സ്വദേശിയാണ് റിന്സണ്. 2013-ലാണ് അവസാനമായി നാട്ടില്‍ വന്നത്.
ബള്‍ഗേറിയറുടെ തലസ്ഥാനമായ സോഫിയയിലാണ് കമ്പനി. അന്വേഷണത്തെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തു വിട്ടിട്ടില്ല. തയ്വാന് കമ്പനിയായ ഗോള്‍ഡ് അപ്പോളോയുടെ പേരില്‍ ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റില്‍ ബിഎസി കണ്‍സല്‍റ്റിങ് കെഎഫ്ടി എന്ന പേരില്‍ കമ്പനി രൂപീകരിച്ചാണ് പേജറുകള്‍ നിര്‍മിച്ചത്. പേജറുകള്‍ വാങ്ങാനുള്ള പണം മലയാളിയുടെ കമ്പനി ഹംഗറി കമ്പനിക്ക് കൈമാറിയെന്നാണ് റിപ്പോര്‍ട്ട്.. എവിടെയാണ് പേജറുകള്‍ നിര്‍മിച്ചത്, എവിടെവച്ച് സ്ഫോടക വസ്തുക്കള്‍ പേജറില്‍ നിറച്ചു എന്നതടക്കമുള്ള കാര്യങ്ങളില്‍ അന്വേഷണം നടക്കുകയാണ്. തെക്കന്‍ ലബനനില്‍ പേജര്‍, വോക്കി ടോക്കി സ്ഫോടനപരമ്പരയില്‍ 2 ദിവസത്തിനിടെ കൊല്ലപ്പെട്ടവരുടെ എണ്ണം 37 ആയി ഇസ്രയേലാണ് സ്ഫോടനം നടത്തിയതെന്നാണ് ഹിസ്ബുല്ലയുടെ ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: