ഡെറാഡൂൺ : പ്രതിഷേധത്തിന്റെ പേരിൽ കലാപം സൃഷ്ടിക്കുന്നവർക്ക് വമ്പൻ പണിയുമായി ഉത്തരാഖണ്ഡ് . കലാപമുണ്ടാക്കുകയും സർക്കാർ-സ്വകാര്യ സ്വത്തുക്കൾക്ക് നാശം വരുത്തുകയും ചെയ്യുന്നവരിൽ നിന്ന് നഷ്ടം ഈടാക്കാനുള്ള ബിൽ ഗവർണർ അംഗീകരിച്ചു.
കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ സംസ്ഥാന സർക്കാർ പാസാക്കിയ ഉത്തരാഖണ്ഡ് പബ്ലിക് (സർക്കാർ), പ്രൈവറ്റ് പ്രോപ്പർട്ടി ഡാമേജ് റിക്കവറി (ഓർഡിനൻസ്) നിയമം 2024 ആണ് ഗവർണർ അംഗീകരിച്ചത് . ഈ നിയമം പ്രാബല്യത്തിൽ വന്നതോടെ സർക്കാർ-സ്വകാര്യ സ്വത്തുക്കൾക്ക് നാശം വരുത്തുന്നവരിൽ നിന്ന് തക്കതായ നഷ്ടപരിഹാരം ഈടാക്കും . ഹൽദ്വാനി ബൻഭൂൽപുര കൈയേറ്റം നീക്കം ചെയ്യുന്നതിനിടെയുണ്ടായ അക്രമവും സർക്കാർ സ്വത്തുക്കൾക്ക് നാശനഷ്ടവും ഉണ്ടായതിന് ശേഷമാണ് ഈ നിയമം സർക്കാർ കൊണ്ടുവന്നത് . ഈ ഓർഡിനൻസ് രാജ്ഭവൻ അംഗീകരിച്ചതായി ആഭ്യന്തര സെക്രട്ടറി ശൈലേഷ് ബഗൗലി വ്യക്തമാക്കി .
കലാപകാരികൾ സർക്കാർ, സ്വകാര്യ സ്വത്തുക്കൾക്കുണ്ടായ നാശനഷ്ടങ്ങൾക്ക് നിയമപ്രകാരം നഷ്ടപരിഹാരം നൽകേണ്ടുവരുമെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി പറഞ്ഞു. കലാപ നിയന്ത്രണത്തിലും മറ്റ് ജോലികളിലും ഏർപ്പെട്ടിരിക്കുന്ന സർക്കാർ ഉദ്യോഗസ്ഥർക്കുള്ള ചെലവും തിരികെ നൽകേണ്ടി വരും. ദേവഭൂമി ഉത്തരാഖണ്ഡിലെ ക്രമസമാധാന നില തകർക്കാൻ ആർക്കും സ്വാതന്ത്ര്യമില്ല. ഈ നിയമം സംസ്ഥാനത്ത് കർശനമായി നടപ്പാക്കുമെന്നും പുഷ്കർ സിംഗ് ധാമി പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: