നര്‍ത്തകി എന്ന നിലയില്‍ പ്രശസ്തയാണെങ്കിലും നടന്‍ മുകേഷിന്റെ ഭാര്യയായതിന് ശേഷമാണ് നര്‍ത്തകി കൂടിയായ മേതില്‍ ദേവിക വാര്‍ത്തകളില്‍ നിറയുന്നത്. ഇപ്പോള്‍ ബിജു മേനോനൊപ്പം നായികയായി സിനിമയില്‍ അഭിനയിക്കുന്നതിന്റെ തിരക്കിലാണ് താരം. കഥ ഇന്നുവരെ എന്ന സിനിമയിലൂടെയാണ് മേതില്‍ ദേവിക അഭിനയ രംഗത്ത് ചുവടുറപ്പിച്ചിരിക്കുന്നത്
എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് സിനിമയില്‍ നായികയായി അഭിനയിക്കാന്‍ അവസരം വന്നിട്ടും താനത് വേണ്ടെന്ന് വെച്ചതാണെന്ന് പറയുകയാണ് നടിയിപ്പോള്‍. മലയാളത്തില്‍ ഹിറ്റായി മാറിയ രണ്ട് സിനിമകളിലെ പ്രധാനപ്പെട്ട റോളില്‍ ആദ്യം സംവിധായകന്‍ തീരുമാനിച്ചത് തന്നെയാണെന്നും താനത് നിഷേധിച്ചതാണെന്നുമാണ് അഭിമുഖത്തിലൂടെ മേതില്‍ ദേവിക പറഞ്ഞത്.
എന്നാല്‍ ദേവികയുടെ വാക്കുകള്‍ വൈറലായതിന് പിന്നാലെ വ്യാപക വിമര്‍ശനങ്ങളും താരത്തെ തേടി എത്തി. ദേവിക കുറച്ച് അഹങ്കാരത്തോട് കൂടി സംസാരിച്ചെന്നും എന്തൊക്കെ ജാഡ കാണിച്ചിട്ടും മുകേഷിന്റെ അടുത്ത് തന്നെ എത്തിയില്ലേ എന്നിങ്ങനെയാണ് പരിഹാസങ്ങള്‍
സിനിമയെ കുറിച്ച് മേതില്‍ ദേവിക പറഞ്ഞതിങ്ങനെയാണ്… ‘സിദ്ദിഖ്-ലാല്‍ കൂട്ടുക്കെട്ടിലെത്തിയ കാബൂളിവാല എന്ന സിനിമയിലേക്ക് നായികയായി എന്നെ ക്ഷണിച്ചിരുന്നു. ആ സിനിമയില്‍ പിന്നീട് ചാര്‍മിളയാണ് നായികയായി അഭിനയിച്ചത്. അതുപോലെ കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്ന സിനിമയിലേക്കും വിളിച്ചിരുന്നു. ലക്ഷ്മി ഗോപാലസ്വാമി അവതരിപ്പിച്ച കഥാപാത്രമായിരുന്നു എനിക്ക് വേണ്ടി പറഞ്ഞിരുന്നത്.
പിവി ഗംഗാധരന്‍ സാറാണ് എന്നെ വിളിക്കുന്നത്. അന്ന് ഞാന്‍ ഡാന്‍സില്‍ എംഎ ചെയ്ത് കൊണ്ടിരിക്കുകയാണ്. പെട്ടെന്ന് വന്ന് ഓഡിഷന്‍ കഴിഞ്ഞ് പോകാമെന്ന് പറഞ്ഞു. അവരന്ന് പറഞ്ഞത് നടി ഭാനുപ്രിയയ്‌ക്കൊപ്പം അഭിനയിക്കാന്‍ നല്ലോണം ഡാന്‍സ് അറിയാവുന്ന ഒരാള്‍ വേണമെന്നാണ്. ഓഡിഷന് വരാമോന്ന് ചോദിച്ചപ്പോള്‍ എനിക്ക് വര്‍ക്കുണ്ട്, പിന്നെ പഠിക്കാനും ഉണ്ടെന്ന് പറഞ്ഞു
ഇതിലൊക്കെ വന്നാല്‍ ഡാന്‍സിനും നല്ലതല്ലേ എന്നായി അവര്‍. അത് ഞാന്‍ കഷ്ടപ്പെട്ട് നേടിക്കോളാം, അതിനൊരു ഷോട്ട് കട്ട് വേണ്ടെന്ന് പറഞ്ഞ് താനത് ഒഴിവാക്കുകയായിരുന്നു എന്നുമാണ് മേതില്‍ ദേവിക പറഞ്ഞത്. മാത്രമല്ല അടുത്തിടെ ഒരു പൊതുപരിപാടിയില്‍ സത്യന്‍ അന്തിക്കാട് ഇക്കാര്യം പറഞ്ഞിരുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു.
അതേ സമയം താരത്തിന്റെ വീഡിയോ വൈറലായതിന് പിന്നാലെ ചോദ്യങ്ങളുമായി എത്തുകയാണ് ആരാധകര്‍. ‘ഇത്രയും മിടുക്കി ആയിട്ടും എങ്ങനെ മുകേഷിന്റെ കുഴിയില്‍ പോയി വീണു എന്നാണ് ഭൂരിഭാഗം പേരും നടിയോട് ചോദിക്കുന്നത്. എത്ര നല്ല വിവേകത്തോടെ പെരുമാറുന്ന ആള്‍ക്കാര്‍ ആണെങ്കില്‍ പോലും ചില അബദ്ധങ്ങള്‍ സംഭവിക്കാറുണ്ടെന്ന് ചിലര്‍ മറുപടിയായിട്ടും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: