India

തിരുപ്പതി ലഡുവില്‍ മൃഗകൊഴുപ്പ് വിവാദം; വിശദീകരണവുമായി കര്‍ണാടക മില്‍ക്ക് ഫെഡറേഷന്‍

Published by

ബെംഗളൂരു: തിരുപ്പതി ലഡുവില്‍ മൃഗകൊഴുപ്പുണ്ടെന്ന് ആരോപണവുമായി ബന്ധപ്പെട്ട് വിശദീകരണം നല്‍കി കര്‍ണാടക മില്‍ക്ക് ഫെഡറേഷന്‍ (കെഎംഎഫ്). ഗുജറാത്തിലെ നാഷണല്‍ ഡയറി ഡിവലപ്‌മെന്റ് ബോര്‍ഡിന് കീഴില്‍ നടത്തിയ പരിശോധനയിലാണ് ലഡുവില്‍ മൃഗക്കൊഴുപ്പും മീനെണ്ണയുടെ അംശവും കണ്ടെത്തിയത്. പിന്നാലെ കെഎംഎഫ് ആണ് തിരുപ്പതി ലഡുവിനായി നെയ്യ് വിതരണം ചെയ്യുന്നതെന്ന് ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ആരോപിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ നാല് വര്‍ഷമായി തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) ബോര്‍ഡ് തങ്ങളില്‍ നിന്ന് നെയ്യ് വാങ്ങിയിട്ടില്ലെന്ന് കര്‍ണാടക മില്‍ക്ക് ഫെഡറേഷന്‍ പറഞ്ഞു.

ആന്ധ്രാപ്രദേശില്‍ ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള തെലുങ്കുദേശം പാര്‍ട്ടി (ടിഡിപി) സര്‍ക്കാര്‍ അധികാരമേറ്റതു മുതല്‍ നന്ദിനി നെയ്യ് നല്‍കിയിട്ടുണ്ടെന്ന് ബോര്‍ഡ് വ്യക്തമാക്കി. തിരുമലയിലെ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ എത്തുന്ന കോടിക്കണക്കിന് ഭക്തര്‍ക്ക് വിതരണം ചെയ്യുന്ന പ്രസാദമാണ് ലഡു.

എണ്ണ, നായ്‌ക്കള്‍ ഉള്‍പ്പെടെ ചത്ത മൃഗങ്ങളില്‍ നിന്നുള്ള കൊഴുപ്പ് തുടങ്ങിയ മറ്റ് വസ്തുക്കളും നെയ്യില്‍ ഉണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഗോമാംസത്തില്‍ മായം കലര്‍ത്തിയ ലഡൂകള്‍ ദൈവത്തിന് വിളമ്പിയിരുന്നതായും അദ്ദേഹം അവകാശപ്പെട്ടു. എന്നാല്‍ ഇത്തരം ആരോപണങ്ങള്‍ക്കിടെ തങ്ങളുടെ ബ്രാന്‍ഡിന്റെ പേര് വലിച്ചിഴക്കരുതെന്ന് കെഎംഎഫ് ആവശ്യപ്പെട്ടു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക