മാഞ്ചസ്റ്റര്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് ആദ്യ റൗണ്ട് മത്സരത്തില്‍ പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിക്ക് സമനില തുടക്കം. ഇറ്റാലിയന്‍ വമ്പന്മാരായ ഇന്റര്‍ മിലാന് ടീമിനെ ഗോള്‍ രഹിത സമനിലയില്‍ പൂട്ടി. പെപ് ഗ്വാര്‍ഡിയോളയുടെ പട സ്വന്തം തട്ടകമായ എത്തിഹാദ് സ്റ്റേഡിയത്തില്‍ മികച്ച കളി കാഴ്ച്ചവച്ചിട്ടും ഡെഡ്ലോക്ക് ബ്രേക്ക് ചെയ്യാനാകാതെ തല താഴ്ത്തിയാണ് അന്തിമ വിസിലിന് ശേഷം കളംവിട്ടത്.
ഫോഡനും ഗ്രീലിഷും ഗ്വാര്‍ഡിയോളും ഗുണ്ടോഗനും അടക്കമുള്ള സിറ്റി താരനിര അത്യുഗ്രമായി പൊരുതിയെങ്കിലും ഫലമില്ലാത്ത അദ്ധ്വാനമായി അവശേഷിക്കുകയായിരുന്നു. കളി അവസാനത്തോടടുക്കുമ്പോള്‍ മികച്ച ആക്രമണങ്ങള്‍ നടത്താന്‍ സാധിച്ചെങ്കിലും ഇന്ററും ഗോള്‍ നേടാതെ കളി വിരസമാക്കി.
അതേസമയം ഇന്നലെ നടന്ന മറ്റ് ചാമ്പ്യന്‍സ് ലീഗ് പോരാട്ടങ്ങളില്‍ ഫ്രഞ്ച് ക്ലബ്ബ് പാരിസ് സെന്റ് ജെര്മെയ്ന്, ജര്‍മന്‍ ടീം ബൊറൂസിയ ഡോര്‍ട്ട്മുണ്ട്, സെല്‍ട്ടിക് എന്നീ ടീമുകള്‍ വിജയിച്ചു. ആദ്യമായി ചാമ്പ്യന്‍സ് ലീഗിലെത്തിയ സ്പാനിഷ് ടീം ജിറോണ എഫ്സിയെ ആണ് പിഎസ്ജി തോല്‍പ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: