കൊച്ചി : ലൈംഗികാരാപണം നേരിടുന്ന നടന് ജയസൂര്യ അമേരിക്കയില്‍ നിന്നും കൊച്ചിയില്‍ മടങ്ങിയെത്തി.വിമാനത്താവളത്തില്‍ പ്രതികരണമാരാഞ്ഞ മാധ്യമ പ്രവര്‍ത്തകരോട്് എല്ലാം വഴിയേ മനസിലാകും, നിയമപരമായി മുന്നോട്ട് പോകുമെന്നും നടന് പറഞ്ഞു.
കേസ് രണ്ടും കോടതിയില്‍ ഇരിക്കുന്നത് കൊണ്ട് കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ പറയാനാകില്ല. കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങളെ ഉടന്‍ കാണും. അഭിഭാഷകന് പറയുന്ന ദിവസം കാര്യങ്ങള്‍ വ്യക്തമാകുമെന്നും താരം പ്രതികരിച്ചു.
വ്യാജ ആരോപണങ്ങളാണ് തനിക്കെതിരെ ഉയരുന്നതെന്നും നിയമപോരാട്ടത്തിന് തയാറെടുക്കുകയാണെന്നും ജയസൂര്യ നേരത്തെ ഫേസ്ബുക്ക് കുറിപ്പ് പങ്കുവച്ചിരുന്നു. പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ, പാപികളുടെ നേരെ മാത്രം എന്നും ഫേസ്ബുക്കില്‍ കുറിച്ചു.
വ്യാജ ആരോപണങ്ങള്‍ തനിക്കും കുടുംബത്തിനും വേദനയുണ്ടാക്കി. അമേരിക്കയില്‍ നിന്നും തിരിച്ചെത്തിയ ശേഷം നിയമപോരാട്ടവുമായി മുന്നോട്ട് പോകുമെന്നും നടന് കുറിച്ചിരുന്നു.
നടിയോട് ലൈംഗികാതിക്രമം കാട്ടിയെന്ന പരാതിയില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് ജയസൂര്യക്ക് എതിരെ കേസെടുത്തത്. സെക്രട്ടേറിയറ്റിലെ സിനിമ ചിത്രീകരണത്തിനിടെ ശുചിമുറിയുടെ സമീപത്തുവച്ച് കടന്നുപിടിച്ചെന്നാണ് പരാതി. ലൈംഗികമായി അതിക്രമം നടത്തിയതിന് ഐ പി സി 354, 354 എ, 509 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ലൈംഗികാതിക്രമം, സ്ത്രിത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ക്കൊപ്പമാണ് ജാമ്യമില്ലാ വകുപ്പും ചുമത്തിയത്.
തൊടുപുഴയിലെ സെറ്റില്‍ വെച്ച് നടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിലാണ് രണ്ടാമതും പൊലീസ് കേസെടുത്തത്. തിരുവനന്തപുരത്തെ നടിയുടെ പരാതിയിലാണ് കേസെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: