ലഖ്നൗ: ദേശീയപാതകള്‍ തകരുകയും മോശം അവസ്ഥയില്‍ ആകുകയും ചെയ്താല്‍ കരാറുകാരെ വെറുതേ വിടില്ലെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി.
അവരുടെ ബാങ്ക് ഗ്യാരണ്ടി കണ്ടുകെട്ടും. കരാറുകാരെ കരിമ്പട്ടികയില്‍ പെടുത്തും. പുതിയ ടെന്‍ഡറുകള്‍ക്ക് അപേക്ഷിക്കാന്‍ ഇവരെ അനുവദിക്കില്ല. കൃത്യമായി കാര്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് അവാര്‍ഡ് നല്‍കും. എന്നാല്‍, മോശം രീതിയിലാണ് പ്രവര്ത്തനമെങ്കില് സംവിധാനത്തില്‍ നിന്നും അവരെ പുറത്താക്കും, അദ്ദേഹം പറഞ്ഞു.
കിഴക്കന്‍ യുപിയിലെ എക്സ്പ്രസ് വേയുടെ മോശം അവസ്ഥയാണ് കേന്ദ്രമന്ത്രിയുടെ രോഷത്തിന് കാരണം. ഗാസിയാബാദില്‍ വൃക്ഷത്തെ നടീല്‍ യജ്ഞം ഉദ്ഘാടനം ചെയ്യാന്‍ മന്ത്രി ഈ വഴിയാണ് യാത്ര ചെയ്തത്. വളരെക്കാലത്തിന് ശേഷമാണ് ഈ വഴി ഞാന്‍ ഉപയോഗിക്കുന്നത്. വളരെ മോശമായ രീതിയിലാണ് റോഡിന്റെ പരിപാലനവും അറ്റകുറ്റപ്പണിയും. അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: