വാരാണസി: രാജ്യത്ത് 20 കോച്ചുകളുള്ള വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനുകള്‍ സര്‍വീസ് ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി ഈ ആഴ്ച ആദ്യം ട്രെയിന്‍ ഫഌഗ് ഓഫ് ചെയ്തിരുന്നു. സെമി ഹൈ സ്പീഡ് ട്രെയിന്‍ വിഭാഗത്തിലുള്ള ഈ ട്രെയിന്‍ വാരാണസി ജങ്ഷനില്‍ നിന്ന് ദല്‍ഹിയിലേക്കാണ് സര്‍വീസ് നടത്തുന്നത്.
നിലവില്‍ 16 കോച്ചുകളുള്ള രണ്ട് ജോഡി വന്ദേഭാരത് ട്രെയിനുകളാണ് ഈ റൂട്ടില്‍ സര്‍വീസ് നടത്തിയിരുന്നത്. അത് മാറ്റിയ ശേഷമാണ് പുതിയതെത്തുന്നത്. 20 കോച്ചുകളുള്ള വന്ദേഭാരത് സര്‍വീസിനെത്തുന്നതോടെ ഈ റൂട്ടിലെ യാത്ര കൂടുതല്‍ വേഗമേറിയതും കാര്യക്ഷമവുമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയാണ് (ഐസിഎഫ്) പുതിയ വന്ദേഭാരതും വികസിപ്പിച്ചത്. മുമ്പത്തെ 16, എട്ട് കോച്ചുകളുള്ള വന്ദേഭാരതിന്റെ നിലവാരം വര്‍ധിപ്പിച്ചാണ് പുതിയത് നിര്‍മിച്ചത്.
പുതിയ വന്ദേഭാരതില്‍ 1,440 യാത്രക്കാര്‍ക്ക് കയറാനാകും. കോച്ചുകളുടെ എണ്ണം വര്‍ധിച്ചതോടെ അവസാന നിമിഷ യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ 771 കിലോമീറ്റര്‍ ദൂരമുള്ള യാത്ര എട്ട് മണിക്കൂര്‍ കൊണ്ട് അവസാനിപ്പിക്കാനാകും. ഈ റൂട്ടില്‍ ഓടുന്ന ഏറ്റവും വേഗതയേറിയ ട്രെയിന്‍ കൂടിയാകുമിത്.
വാരാണസിയില്‍ നിന്ന് രാവിലെ ആറ് മണിക്കാണ് സര്‍വീസ് ആരംഭിക്കുന്നത്. ഉച്ചയ്‌ക്ക് 2 മണിക്ക് ദല്‍ഹിയിലെത്തും. ഉച്ചയ്‌ക്ക് മൂന്നിന് മറ്റൊരു ട്രെയിനും വാരാണസിയില്‍ നിന്ന് പുറപ്പെട്ട് രാത്രി 11ന് ദല്‍ഹിയിലെത്തുന്നുണ്ട്. ഇതേ സമയത്ത് ദല്‍ഹിയില്‍ നിന്ന് വാരാണസിയിലേക്കും സര്‍വീസുണ്ട്. ദീര്‍ഘദൂര സര്‍വീസ് ആണെങ്കിലും പ്രയാഗ്രാജ് ജങ്ഷന്‍, കാണ്‍പൂര്‍ സെന്‍ട്രല്‍ എന്നീ രണ്ട് സ്റ്റേഷനുകളില്‍ മാത്രമാണ് സ്റ്റോപ്പുള്ളത്. എസി ചെയര്‍ കാര്‍, എക്സി. ചെയര്‍ കാര്‍ എന്നീ രണ്ട് സീറ്റ് ഓപ്ഷനുകള്‍ മാത്രമേയുള്ളൂ. വാരാണസിയില്‍ നിന്ന് ദല്‍ഹിയിലേക്ക് എസി ചെയര്‍ കാര്‍ സീറ്റില്‍ യാത്ര ചെയ്യാന്‍ 1795 രൂപയാണ് ടിക്കറ്റ് നിരക്ക്. 3320 രൂപയാണ് എക്സി. ചെയര്‍ കാര്‍ സീറ്റ് നിരക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: