കാനഡ: നിരന്തരം പരാജയങ്ങള്‍ ഏറ്റുവാങ്ങുന്ന കനേഡിയന്‍ പ്രധാനമന്ത്രിക്ക് ഇനിയൊരു ഊഴം സാദ്ധ്യമാവില്ലെന്ന വിലയിരുത്തലിലാണ് രാഷ്ട്രീയ നിരീക്ഷകര്‍. 2025 ലാണ് പൊതു തിരഞ്ഞെടുപ്പ്.
സെപ്റ്റംബര്‍ 16ന് ജസ്റ്റിന് ട്രൂഡോയുടെ ലിബറല്‍ പാര്‍ട്ടി മോണ്ട്രിയലില് ബ്ലോക്ക് ക്യൂബെക്കോയിസിനോട് പരാജയപ്പെട്ടു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ അദ്ദേഹത്തിന്റെ പാര്‍ട്ടി പരാജയപ്പെടുന്ന രണ്ടാമത്തെ തെരഞ്ഞെടുപ്പാണിത്.ജൂണില്‍ നടന്ന ടൊറന്റോ ഉപതെരഞ്ഞെടുപ്പിലും പരാജയമായിരുന്നു ഫലം. മൂന്ന് പതിറ്റാണ്ടുകളായി നിലനിര്‍ത്തിപ്പോന്ന ലിബറല്‍ കോട്ടകളാണ് കടപുഴകിയത്. വരാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പ് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയ്ക്കും അദ്ദേഹത്തിന്റെ ലിബറല്‍ പാര്‍ട്ടിക്കും അഗ്നിപരീക്ഷയാകും എന്നുതന്നെയാണ് ഇതു വ്യക്തമാക്കുന്നത് .
മോണ്ട്രിയല് തിരഞ്ഞെടുപ്പിലെ പരാജയം ‘കാനഡയുടെ ജനപ്രീതിയില്ലാത്ത നേതാവിനെക്കുറിച്ച്’ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുവെന്നാണ് ദ ന്യൂയോര്‍ക്ക് ടൈംസ് ചൂണ്ടിക്കാട്ടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: