തിരുവനന്തപുരം:എഡിജിപി എം.ആര്. അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു.പൊലീസ് മേധാവിയുടെ ശുപാര്‍ശ അംഗീകരിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ്.
സസ്പെന്‍ഷനിലുളള പത്തനംതിട്ട മുന്‍ എസ്പി സുജിത് ദാസിനെതിരായ ആരോപണങ്ങളിലും വിജിലന്‍സ് അന്വേഷണം നടത്തും. അന്വേഷണ സംഘാംഗങ്ങളെ വെള്ളിയാഴ്ച തീരുമാനിക്കും.
അനധികൃത സ്വത്ത് സമ്പാദനം, കോടികളുടെ കെട്ടിട നിര്‍മാണം ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് അജിത് കുമാറിനെതിരായ വിജിലന്‍സ് അന്വേഷണത്തിന്റെ പരിധിയില്‍ വരിക.
എഡിജിപി എം.ആര്. അജിത് കുമാറിനെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെതിരെ സിപിഐ നേരത്തേ രംഗത്തു വന്നിരുന്നു.
സിപിഐ മുഖപത്രത്തിലെ പ്രകാശ് ബാബുവിന്റെ ലേഖനത്തിലും വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഏറെ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും ക്രമസമാധാന ചുമതലയില്‍ എം.ആര്. അജിത് കുമാറര് തുടരുന്നതും ലേഖനത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ആര്‍എസ്എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയും പരാമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: