Automobile

എസ് യുവി മോഡല്‍ സ്മാര്‍ട്ട് ക്യാമ്പിന്‍, മികച്ച മൈലേജ് ഏറെ സവിശേഷത; മഹീന്ദ്ര വീറോ പുറത്തിറക്കി

Published by

കൊച്ചി: ഇന്ത്യയിലെ മുന്‍നിര യൂട്ടിലിറ്റി വാഹന നിര്‍മാതാക്കളും എല്‍സിവി അണ്ടര്‍ 3.5 ടണ്‍ വിഭാഗത്തിലെ പ്രമുഖരുമായ മഹീന്ദ്ര ആന്‍ഡ്‌ മഹീന്ദ്ര ലിമിറ്റഡിന്റെ പുതിയ വാഹനമായ മഹീന്ദ്ര വീറോ പുറത്തിറക്കി. 7.99 ലക്ഷം രൂപയിലാണ്‌ വില ആരംഭിക്കുന്നത്‌. 3.5 ടണ്ണിന്‌ താഴെയുള്ള സെഗ്‌മെന്റിനെ പുനര്‍നിര്‍വചിക്കുന്ന ഫീച്ചറുകളുമായി വരുന്ന വാഹനത്തില്‍ മികച്ച മൈലേജിനൊപ്പം സമാനതകളില്ലാത്ത പ്രകടനം, സുരക്ഷാ ഫീച്ചറുകള്‍, പ്രീമിയം കാബിന്‍ തുടങ്ങിയവയുമുണ്ട്‌.

മഹീന്ദ്രയുടെ നൂതനമായ അര്‍ബന്‍ പ്രോസ്‌പര്‍ പ്ലാറ്റ്‌ഫോം (യുപിപി) ലാണ്‌ മഹീന്ദ്ര വീറോയുടെ നിര്‍മാണം. ഇന്ത്യയിലെ ആദ്യത്തെ ഗ്രൗണ്ട്‌ അപ്പ്‌ മള്‍ട്ടി എനര്‍ജി മോഡുലാര്‍ സിവി പ്ലാറ്റ്‌ഫോം കൂടിയാണിത്‌. ഒന്നിലധികം ഡെക്കുകളിലായി 1 മുതല്‍ 2 ടണ്ണിലധികം വരെയുള്ള പേലോഡുകളെ താങ്ങാവുന്ന തരത്തിലാണ്‌ ഇതിന്റെ രൂപകല്‍പന. ഡീസല്‍, സിഎന്‍ജി, ഇലക്ട്രിക്‌ തുടങ്ങി ഒന്നിലധികം പവര്‍ട്രെയിന്‍ ഓപ്‌ഷനുകളും മഹീന്ദ്ര വീറോയിലുണ്ട്‌.

1,600 കിലോഗ്രാം പേലോഡ്‌ കപ്പാസിറ്റി, 3035 എം.എം കാര്‍ഗോ ലെങ്‌ത്ത്‌, ഡീസലിന്‌ 18.4 കി.മീ മൈലേജ്‌, 5.1 മീറ്റര്‍ ടേണിങ്‌ റേഡിയസ്‌ എന്നിവയും വീറോയിലുണ്ട്‌. ഡ്രൈവര്‍ സൈഡ്‌ എയര്‍ബാഗ്‌, റിവേഴ്‌സ്‌ പാര്‍ക്കിങ്‌ ക്യാമറ, 26.03 സെ.മീറ്റര്‍ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്‌ന്‍മെന്റ്‌ സിസ്റ്റം, സ്റ്റിയറിങ്‌ മൗണ്ടഡ്‌-കണ്‍ട്രോള്‍സ്‌, പവര്‍ വിന്‍ഡോസ്‌ എന്നിങ്ങനെയുള്ള സെഗ്‌മെന്റിലെ ആദ്യത്തെ സാങ്കേതികവിദ്യകളും ഫീച്ചറുകളും മഹീന്ദ്ര വീറോയെ വേറിട്ട്‌ നിര്‍ത്തുന്നു.

വി2 സിബിസി ഡെക്ക്‌ എക്‌സ്‌എല്‍ വേരിയന്റിന്‌ 7.99 ലക്ഷം രൂപയും, വി2 സിബിസി ഡെക്ക്‌ എക്‌സ്‌എക്‌സ്‌എല്‍ വേരിയന്റിന്‌ 8.54 ലക്ഷം രൂപയുമാണ്‌ വില. വി2 എസ്‌ഡി എക്‌സ്‌എല്‍ 8.49 ലക്ഷം, വി2 എസ്‌ഡി എക്‌സ്‌എക്‌സ്‌എല്‍ 8.69 ലക്ഷം, വി2 എച്ച്‌ഡി എക്‌സ്‌എക്‌സ്‌എല്‍ 8.89 ലക്ഷം, വി4 എസ്‌ഡി എക്‌സ്‌എക്‌സ്‌എല്‍ 8.99 ലക്ഷം, വി6 എസ്‌ഡി എക്‌സ്‌എക്‌സ്‌എല്‍ 9.56 ലക്ഷം എന്നിങ്ങനെയാണ്‌ മറ്റു വേരിയന്റുകളുടെ വില.

എല്‍സിവി അണ്ടര്‍ 3.5 ടണ്‍ വിഭാഗത്തില്‍ മഹീന്ദ്ര വീറോ ഞങ്ങളുടെ നേതൃത്വത്തെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന്‌ മഹീന്ദ്ര ആന്‍ഡ്‌ മഹീന്ദ്ര ലിമിറ്റഡ്‌ ഓട്ടോമോട്ടീവ്‌ ഡിവിഷന്‍ പ്രസിഡന്റ്‌ വീജയ്‌ നക്ര പറഞ്ഞു. ഉപഭോക്താക്കള്‍ക്ക്‌ കൂടുതല്‍ വരുമാനം ഉറപ്പാക്കാന്‍ സഹായിക്കുന്ന തരത്തിലാണ്‌ ഇതിന്റെ രൂപകല്‍പന. ഒന്നിലധികം സെഗ്‌മെന്റ്‌ ഫസ്റ്റ്‌ സാങ്കേതികവിദ്യയും ഫീച്ചറുകളും ഉള്‍പ്പെടുത്തിയ ഈ വാഹനം പ്രീമിയം ക്യാബിന്‍ അനുഭവം, സമാനതകളില്ലാത്ത സുരക്ഷ, അസാധാരണമായ പ്രകടനം, ശേഷി എന്നിവ ഉറപ്പാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പുതിയ അര്‍ബന്‍ പ്രോസ്‌പര്‍ പ്ലാറ്റ്‌ഫോമില്‍ നിര്‍മിച്ച മഹീന്ദ്ര വീറോ നവീകരണത്തിനും വൈദഗ്‌ധ്യത്തിനുമുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെ തെളിവാണെന്ന്‌ മഹീന്ദ്ര ആന്‍ഡ്‌ മഹീന്ദ്ര ലിമിറ്റഡ്‌ ഓട്ടോമോട്ടീവ്‌ ടെക്‌നോളജി ആന്‍ഡ്‌ പ്രൊഡക്‌ട്‌ ഡെവലപ്‌മെന്റ്‌ പ്രസിഡന്റ്‌ ആര്‍ വേലുസാമി പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts