ന്യൂദൽഹി: ഹരിയാനയെ അവസാനമില്ലാതെ സേവിക്കുമെന്ന ഉറപ്പ് നൽകി ബിജെപിയുടെ പ്രകടനപത്രിക. വനിതകൾക്ക് പ്രതിമാസം 2100 രൂപ സഹായം, 500 രൂപയ്‌ക്ക് ഗ്യാസ് സിലിണ്ടര്‍, 24 വിളകൾ മിനിമം താങ്ങുവിലയ്‌ക്ക് സംഭരിക്കും തുടങ്ങി ഇരുപത് ഉറപ്പുകളാണ് ബിജെപി പ്രകടനപത്രികയിലൂടെ ഹരിയാനയിലെ വോട്ടർമാർക്ക് നൽകുന്നത്.
ബിജപി ദേശീയ അധ്യക്ഷനും കേന്ദ്ര ആരോഗ്യമന്ത്രിയുമായ ജെ പി നദ്ദയാണ് പ്രകടനപത്രിക പുറത്തിറക്കിയത്. 10 വ്യവസായ നഗരങ്ങൾ സ്ഥാപിക്കും. 50,000 യുവാക്കൾക്ക് ജോലി നൽകും. നഗരങ്ങളിലും ഗ്രാമങ്ങളിലുമായി അഞ്ച് ലക്ഷം വീടുകൾ നിർമ്മിക്കും. രണ്ട് ലക്ഷം യുവാക്കൾക്ക് സർക്കാർ ജോലി ഉറപ്പാക്കും. സർക്കാർ ആശുപത്രികളിൽ ഡയാലിസിസ് സൗജന്യമാക്കും. ഗ്രാമമേഖലയിലെ കോളേജ് വിദ്യാർത്ഥിനികൾക്ക് സ്കൂട്ടറുകൾ നൽകും. ഹരിയാനയിലെ മുഴുവൻ അഗ്നിവീറുകൾക്കും സർക്കാർ ജോലി നൽകും – പ്രകടന പത്രിക ഉറപ്പ് നൽകുന്നു.
കോൺഗ്രസിന് ഇത് വെറും ഫോർമാലിറ്റി മാത്രമാണ്. അചാരം നടത്തുന്നതുപോലെയാണ് അവർക്ക് പ്രകടനപത്രിക പുറത്തിറക്കൽ. അത് ജനങ്ങളെ കബളിപ്പിക്കാനാണെന്നും നദ്ദ പറഞ്ഞു. ഹരിയാനയിലെ മുഴുവൻ അഗ്നിവീറുകൾക്കും സർക്കാർ ജോലി നൽകും. ബിജെപിയെ സംബന്ധിച്ച് പ്രകടനപത്രിക പ്രധാനമാണെന്നും നദ്ദ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: