കൊച്ചി: റഷ്യന്‍ തലസ്ഥാനത്തു സമാപിച്ച മോസ്കോ ഇന്റര്‍നാഷണല്‍ ഫിലിം വീക്കില്‍ (എംഐഎഫ്ഡബ്ലിയു) ഭാരത സിനിമയ്ക്ക് അന്താരാഷ്ട്ര തലത്തില്‍ മികച്ച നേട്ടം കൈവരിക്കാനായി. കിരണ്‍ റാവുവിന്റെ ലാപാടാ ലേഡീസ് പ്രദര്‍ശനത്തോടെയാണ് ഫിലിം വീക്ക് ആരംഭിച്ചത്.
ഭാരത സിനിമയുടെ സാര്‍വത്രിക പ്രമേയങ്ങളും, കലാപരമായ വൈഭവവും, കലയ്ക്കു അതിര്‍വരമ്പുകളില്ലെന്ന് തെളിയിക്കുകയും, സാംസ്കാരിക വിഭജനത്തെ മറികടക്കാന്‍ ഒരു സിനിമയ്ക്ക് എങ്ങനെ സാധിമെന്നും എടുത്തുകാണിച്ച ഈ ചിത്രത്തിന് ഭാഷയുടെ അതിര്‍വരമ്പുകള്‍ മറികടന്ന് പ്രേക്ഷകരില്‍ ഇടംനേടാനായി.
രാജ്യത്തിന്റെ സമ്പന്നമായ സിനിമാറ്റിക് കഥപറച്ചില്‍ പാരമ്പര്യത്തെ തുറന്നുകാണിച്ച മേളയിലെ മറ്റൊരു ഭാരത സിനിമയായിരുന്നു കല്‍ക്കി. ഈ രണ്ടു സിനിമകളും ലോക പ്രേക്ഷകരെ ആകര്‍ഷിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: