ജെറുസലേം: ഹിസ്ബുള്ള ഭീകരര്‍ പേജറുകള്‍ വാങ്ങിയത് തായ്വാനില് നിന്ന്. മൊബൈല്‍ ഫോണുകള്‍ ഹാക്ക് ചെയ്യാനുള്ള സാധ്യത കണക്കിലെടുത്താണ് ഹിസ്ബുള്ള സുരക്ഷിതമെന്ന നിലയിലേയ്ക്ക് പേജര്‍ ഉപയോഗിക്കാന്‍ തീരുമാനിച്ചത്.
തായ്വാന് ആസ്ഥാനമായുള്ള ഗോള്‍ഡ് അപ്പോളോ നിര്‍മിച്ച 5,000 പേജറുകളാണ് ഹിസ്ബുള്ള വാങ്ങിയത്. ഈ വര്‍ഷം ആദ്യം തന്നെ പേജറുകള്‍ ലെബനനില്‍ എത്തിച്ചിരുന്നു. തായ്പേയ് ആസ്ഥാനമായുള്ള സ്ഥാപനത്തിന്റെ ബ്രാന്‍ഡ് ഉപയോഗിക്കാന്‍ അവകാശമുള്ള യൂറോപ്പിലെ ഒരു കമ്പനിയാണ് പേജറുകള്‍ നിര്‍മിച്ചതെന്ന് ഗോള്‍ഡ് അപ്പോളോ സ്ഥാപകന്‍ ഹ്സു ചിങ് കുവാങ് പറഞ്ഞു. ‘ഉല്പന്നം ഞങ്ങളുടേതല്ല. അതില്‍ ഞങ്ങളുടെ ബ്രാന്‍ഡ് ഉണ്ടായിരുന്നു എന്നു മാത്രം’ ഉപകരണങ്ങള്‍ നിര്‍മിച്ച കമ്പനിയുടെ പേര് പറയാതെ അദ്ദേഹം പ്രതികരിച്ചു.
ഈ പേജറുകളില്‍ ഇസ്രായേലിന്റെ ചാര ഏജന്‍സിയായ മൊസാദ് ചെറിയ അളവില്‍ സ്ഫോടകവസ്തുക്കള്‍ സ്ഥാപിക്കുകയായിരുന്നുവെന്നാണ് വിവരം. ഇസ്രയേലിന്റെ ലൊക്കേഷന്‍ ട്രാക്കിങ്ങില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഹിസ്ബുള്ള ഭീകരര്‍ ആശയവിനിമയത്തിനുള്ള കുറഞ്ഞ സാങ്കേതിക മാര്‍ഗമായ പേജറുകളെ ആശ്രയിച്ചത്. പേജറുകള്‍ക്കുള്ളില്‍ മൂന്ന് ഗ്രാം സ്ഫോടക വസ്തുക്കള്‍ അടങ്ങിയ ഒരു ബോര്‍ഡ് മൊസാദ് ഘടിപ്പിച്ചിരുന്നു. ഇത് കണ്ടെത്തുന്നത് വളരെ ബുദ്ധിമുട്ടാണ്. ഏതെങ്കിലും ഉപകരണമോ സ്കാനറോ ഉപയോഗിച്ച് പോലും കണ്ടെത്താനാകില്ലെന്നാണ് റിപ്പോര്‍ട്ട്. സ്ഫോടകവസ്തുക്കള്‍ സജീവമാക്കാന്‍ കോഡ് ചെയ്ത സന്ദേശം അയച്ചപ്പോഴാണ് മൂവായിരം പേജറുകള്‍ പൊട്ടിത്തെറിച്ചത് എന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: