പാലക്കാട്: അഖിലഭാരത നാരായണീയ മഹോത്സവം 22 മുതല്‍ 29 വരെ കൊല്ലങ്കോട് ഗായത്രി കല്യാണമണ്ഡപത്തില്‍ നടക്കുമെന്ന് മഹാമണ്ഡലേശ്വര്‍ സ്വാമി പ്രഭാകരാനന്ദ സരസ്വതി, ജന. കണ്‍വീനര്‍ എ.സി. ചെന്താമരാക്ഷന് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 22ന് രാവിലെ 11ന് വി.കെ. ശ്രീകണ്ഠന് എംപി ഉദ്ഘാടനം ചെയ്യും. മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന് മുഖ്യപ്രഭാഷണം നടത്തും.
സ്വാമി സ്വരൂപാനന്ദ സരസ്വതി, സ്വാമി പൂര്‍ണാനന്ദ തീര്‍ഥപാദര്‍, അഖിലേഷ് ചൈതന്യ, പദ്മശ്രീ രാമചന്ദ്രപുലവര്‍, സ്വാമി സുനില്‍ദാസ്, പെരിങ്ങര കേശവന് നമ്പൂതിരി, കെ. ബാബു എംഎല്‍എ, പാലക്കാട് നഗരസഭാ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന്, കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സത്യപാല്‍, നാരായണീയ മഹോത്സവ സമിതി സംസ്ഥാന അധ്യക്ഷന്‍ മാങ്ങോട് രാമകൃഷ്ണന്, ജനറല്‍ സെക്രട്ടറി ഐ.ബി. ശശിധരന്, ബ്രഹ്മകുമാരീസ് മീന, ചലച്ചിത്ര നിര്‍മാതാവ് എ.എസ്. ശശി അയ്യഞ്ചിറ, മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.ആര്. മുരളി, ആര്‍എസ്എസ് വിഭാഗ് കാര്യവാഹ് വി.കെ. സോമസുന്ദരന്‍, ഡോ. ശ്യാംപ്രസാദ്, സതീഷ് അമ്പാടി, സുധാകര്ബാബു പങ്കെടുക്കും.
ജില്ലയിലെ 350ഓളം സ്ഥാനീയ സമിതികള്‍ ചേര്‍ന്ന് സമ്പൂര്‍ണ പാരായണം നടത്തും. രോഗശാന്തി വിഭാവനം ചെയ്യുന്ന നാരായണീയ പാരായണം 13 മേഖലകളില്‍നിന്നെത്തുന്ന നാരായണീയര്‍ 8 ദിവസവും പാരായണം ചെയ്യും. ഓരോ ദിവസവും 1000 പേര് പങ്കെടുക്കും. പ്രത്യേക വേദിയില്‍ ഹോമങ്ങളും ഉണ്ടായിരിക്കും.
22ന് രാവിലെ 6ന് ശ്രീകൃഷ്ണവിഗ്രഹം ഗുരുവായൂര്‍ ക്ഷേത്രം മുന്‍ മേല്‍ശാന്തി ദേവദാസന് ഭട്ടതിരിപ്പാടിന്റെ കാര്‍മികത്വത്തില്‍ പ്രതിഷ്ഠിക്കും. ഗുരുവായൂര്‍ മുന്‍ മേല്‍ശാന്തി ഡോ. കിരണ്‍ ആനന്ദ് നമ്പൂതിരിപ്പാടിന്റെ കാര്‍മികത്വത്തില്‍ ധന്വന്തരി ഹോമം. തുടര്‍ന്ന് നാരായണീയ തൈലം വേദിയില്‍ തയാറാക്കും. മഹാ മൃത്യുഞ്ജയഹോമം, പുരുഷസൂക്തഹോമം, ഗായത്രിഹോമം, നവഗ്രഹശാന്തിഹോമം, സുദര്‍ശനഹോമം, വിദ്യാപ്രദായിനി ഹോമം, പ്രത്യക്ഷഗണപതി ഹോമം എന്നിവയും ഉണ്ടാകും. പുസ്തകപ്രകാശനം, ആചാര്യസഭ, നയനം നാരായണീയം, നരസേവ-നാരായണസേവ, ഭജന, നൃത്തനൃത്യങ്ങള്‍, ഓട്ടന്തുള്ളല്, പ്രഭാഷണങ്ങള്‍, പുരസ്കാരസഭ, അനുമോദനസദസ്, തിരുവാതിരകളി എന്നിവ ഉണ്ടായിരിക്കുമെന്ന് സംഘാടകരായ വൈ. ചെയര്മാന് ചാമപറമ്പില്‍ ഹരിമേനോന്‍, ജില്ലാ പ്രസിഡന്റ് പി. സതീഷ്മേനോന്‍, വൈ. പ്രസി. എ. ശാന്തന്മേനോന്, സെക്രട്ടറി സെക്രട്ടറി കണ്ണന്‍കുട്ടി എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: