ന്യൂദല്‍ഹി: ദല്‍ഹി സര്‍വകലാശാല ഭരണസമിതിക്കെതിരെ ഛാത്ര ഗര്‍ജ്ജന റാലി സംഘടിപ്പിച്ച് എബിവിപി. വിദ്യാര്‍ത്ഥികള്‍ നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങള്‍ക്ക് ഉടനടി പരിഹാരം കണ്ടെത്തണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. സര്‍വകലാശാലയിലെ നോര്‍ത്ത് – സൗത്ത് കാമ്പസുകളില്‍ നടന്ന റാലിയില്‍ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.
ഏകീകൃത ഫീസ്, എസ്സി – എസ്ടി വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പ് വര്‍ധനവ്, വിദ്യാര്‍ത്ഥിനികള്‍ക്കായി എല്ലാ കോളജുകളിലും എന്‍സിസി യൂണിറ്റ്, മെട്രോ കണ്സെഷന് ഉറപ്പാക്കുക, കേന്ദ്രീകൃത ഹോസ്റ്റല്‍ പ്രവേശന സംവിധാനം കൊണ്ടുവരിക എന്നീ ആവശ്യങ്ങളാണ് എബിവിപി മുന്നോട്ടുവച്ചത്.
വിദ്യാര്‍ത്ഥികളുടെ ഫീസ് ക്രമാതീതമായി വര്‍ധിക്കുന്നതും അവരുടെ സുരക്ഷ ഉറപ്പുവരുന്നതില്‍ ഭരണസമിതി കാണിക്കുന്ന അലംഭാവവും സര്‍വകലാശാലയുടെ ശോച്യാവസ്ഥയെയാണ് പ്രകടമാക്കുന്നത്. അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട വിദ്യാര്‍ത്ഥികളുടെ പ്രതിഷേധമാണ് ഛാത്ര ഗര്‍ജ്ജന റാലിയില്‍ മുഴങ്ങിക്കേള്‍ക്കുന്നത്. സര്‍വ്വകലാശാല ഭരണസമിതി ഈ വിഷയങ്ങളില്‍ ഇടപെട്ട് പരിഹരിക്കണമെന്ന് സംസ്ഥാന സെക്രട്ടറി ഹര്‍ഷ് അത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: