വാഷിംഗ്ടണ്‍: കുട്ടികളിലെ പോഷകാഹാര കുറവ് പരിഹരിക്കാന്‍ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ഗേറ്റ്സ് പുകഴ്ത്തി. ഇക്കാര്യത്തില്‍ ഇന്ത്യന്‍ സര്‍ക്കാരിന് എ ഗ്രേഡ് നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ സെപ്റ്റംബറിലു ബില്‍ & മെലിന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷന് അവരുടെ ഗോള്‍കീപ്പേഴ്സ് റിപ്പോര്‍ട്ട് സുസ്ഥിര വികസന ലക്ഷ്യങ്ങളെക്കുറിച്ചുള്ള പുരോഗതി നിരീക്ഷിച്ച് പ്രസിദ്ധീകരിക്കുന്നുണ്ട്. 2024 ലെ റിപ്പോര്‍ട്ട്, പോഷകാഹാരക്കുറവിനെക്കുറിച്ചാണ്. ഫൗണ്ടേഷന്റെ ഈ റിപ്പോര്‍ട്ട് പ്രകാശം ചെയ്യുകയായിരുന്നുബില്ഗേറ്റ്സ്.
ജനങ്ങളില്‍ ചില പോഷകങ്ങളുടെ അളവ് കുറവാണെന്ന് ഇന്ത്യ സമ്മതിക്കുകയും അതു പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്യുന്നുണ്ട്. ഇത് പ്രശംസനീയമാണ്. സ്കൂളുകളില്‍ ഉച്ചഭക്ഷണ വിതരണം പോലുള്ള പദ്ധതികളില്‍ മറ്റേത് സര്‍ക്കാരിനെക്കാളും ഇന്ത്യ മുന്നിലാണ്.
‘ഒരു മാന്ത്രിക വടി കിട്ടിയാല്‍ എന്തുചെയ്യുമെന്ന് ഇടയ്ക്കിടെ ആരെങ്കിലും എന്നോട് ചോദിക്കും. വര്‍ഷങ്ങളായി, ഞാന്‍ ഇതേ ഉത്തരം നല്‍കിയിട്ടുണ്ട്: പോഷകാഹാരക്കുറവ് ഞാന്‍ പരിഹരിക്കും’ റിപ്പോര്‍ട്ടിന്റെ ആമുഖത്തില്‍ ബില്‍ ഗേറ്റ്സ് ഇങ്ങനെ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: