Business

രൂപ ദുര്‍ബലമായീ എന്ന രാഹുല്‍ ഗാന്ധിയുടെ നിലവിളി നിന്നു; ഡോളറിനെതിരെ ഇന്ത്യന്‍ രൂപ ശക്തിപ്പെടുന്നു;ഇപ്പോള്‍ ഡോളറിന് 83 രൂപ 72 പൈസ

കഴിഞ്ഞ ഏതാനും മാസങ്ങളായി യുഎസ് ഡോളറിനെതിരെ ഇന്ത്യന്‍ രൂപ ദുര്‍ബലപ്പെടുന്ന സാഹചര്യമായിരുന്നെങ്കില്‍, സപ്തംബര്‍ 12 മുതല്‍ രൂപയുടെ മൂല്യം കൂടുകയാണ്. കഴിഞ്ഞ ഏതാനും ആഴ്ചകളായി ജയറാം രമേശും രാഹുല്‍ ഗാന്ധിയും രഘുറാം രാജനും രൂപയുടെ മൂല്യത്തകര്‍ച്ചയില്‍ കണ്ണീര്‍വാര്‍ക്കുകയായിരുന്നു. ഇനി അതിന് വിരാമമായി.

Published by

ന്യൂദല്‍ഹി: കഴിഞ്ഞ ഏതാനും മാസങ്ങളായി യുഎസ് ഡോളറിനെതിരെ ഇന്ത്യന്‍ രൂപ ദുര്‍ബലപ്പെടുന്ന സാഹചര്യമായിരുന്നെങ്കില്‍, സപ്തംബര്‍ 12 മുതല്‍ രൂപയുടെ മൂല്യം കൂടുകയാണ്. കഴിഞ്ഞ ഏതാനും ആഴ്ചകളായി ജയറാം രമേശും രാഹുല്‍ ഗാന്ധിയും രഘുറാം രാജനും രൂപയുടെ മൂല്യത്തകര്‍ച്ചയില്‍ കണ്ണീര്‍വാര്‍ക്കുകയായിരുന്നു. ഇനി അതിന് വിരാമമായി.

മറ്റ് ഏഷ്യന്‍ കറന്‍സികള്‍ ഡോളറിനെതിരെ ശക്തിപ്രാപിക്കുമ്പോള്‍ രൂപയുടെ മൂല്യം തകരുന്നു എന്നായിരുന്നു ഇവരുടെ നിലവിളി. എന്തായാലും സെപ്തംബര്‍ 12 മുതല്‍ രൂപ മെല്ലെ തിരിച്ചുകയറുന്നതോടെ ഇനി ഈ നിലവിളിക്ക് പ്രസക്തിയുണ്ടെന്ന് തോന്നുന്നില്ല.

ബുധനാഴ്ച ഒരു ഡോളറിന് അത് 83 രൂപ 72 പൈസ എന്ന നിലയില്‍ എത്തി. രാവിലെ 83 രൂപ 77 പൈസ എന്ന നിലയിലായിരുന്ന രൂപ അഞ്ച് പൈസ കയറി 83 രൂപ 72 പൈസയില്‍ അവസാനിക്കുകയായിരുന്നു. പ്രധാനമായും യുഎസ് കേന്ദ്രബാങ്കായ ഫെഡ് റിസര്‍വ് ഡോളറിന്റെ പലിശ നിരക്ക് കുറയ്‌ക്കാന്‍ സെപ്തംബര്‍ 18 ബുധനാഴ്ച തീരുമാനിച്ചേക്കുമെന്ന വാര്‍ത്തയാണ് രൂപയെ ഡോളറിനെതിരെ ശക്തിപ്പെടുത്തിയത്.

പിന്നെ രൂപയെ ശക്തിപ്പെടുത്താന്‍ റിസര്‍വ്വ് ബാങ്ക് അവരുടെ നാണ്യശേഖരത്തിലെ ഡോളര്‍ വലിയ തോതില്‍ വിദേശവിനിമയ വിപണിയില്‍ ഇറക്കുന്നതും രൂപയെ ശക്തിപ്പെടുത്തുന്നുണ്ട്. മറ്റൊരു ഘടകം വീണ്ടും ഇന്ത്യന്‍ ഓഹരി വിപണിയില്‍ വിദേശ നിക്ഷേപം മടങ്ങിയെത്തുന്നു എന്നതാണ്. എണ്ണവില താഴ്ന്ന നിലയില്‍ ആണ് എന്നതും അനുകൂല ഘടകമാണ്.

സെപ്തംബര്‍ 12ന് ഒരു ഡോളറിന് 83 രൂപ 92 പൈസ എന്ന നിലയിലായിരുന്നു ഡോളര്‍-രൂപ വിനിമയനിരക്ക്. സെപ്തംബര്‍ 13ന് അത് നാല് പൈസ ശക്തിപ്പെട്ട് ഒരു ഡോളറിന് 83 രൂപ 88 പൈസ എന്ന നിലയിലായി. സെപ്തംബര്‍ 16ന് വീണ്ടും രൂപ നാല് പൈസ കൂടി കയറി ഒരു ഡോളറിന് 83 രൂപ 84 പൈസ എന്ന നിലയിലേക്ക് കരുത്താര്‍ജ്ജിച്ചു.

സെപ്തംബര്‍ 17ന് രൂപ വീണ്ടും ഏഴ് പൈസ ഉയര്‍ന്ന് ഒരു ഡോളറിന് 83 രൂപ 77 പൈസ എന്ന നിലയിലായി. അതാണ് ഇപ്പോള്‍ അഞ്ച് പൈസ കൂടി വര്‍ധിച്ച് 83 രൂപ 72 പൈസ എന്ന നിലയിലേക്ക് സെപ്തംബര്‍ 18 ബുധനാഴ്ച എത്തിച്ചേര്‍ന്നത്.

ഒരു ഘട്ടത്തില്‍ ഡോളറിനെതിരെ രൂപ 84 രൂപയിലേക്ക് ക്ഷയിച്ച സ്ഥിതിവിശേഷത്തിലാണ് റിസര്‍വ്വ് ബാങ്ക് വന്‍തോതില്‍ ഡോളര്‍ വിപണിയിലിറക്കി രൂപയെ ശക്തിപ്പെടുത്താം എന്ന് തീരുമാനിച്ചത്. റിസര്‍വ്വ് ബാങ്ക് ഇടപെടല്‍ ഫലം കണ്ടു. രൂപ പിന്നീട് ഒരിയ്‌ക്കലും 84 രൂപയിലേക്ക് താഴ്ന്നിട്ടില്ല.

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക