- നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയില്‍ ശിപായി തസ്തികയിലും അവസരം
- വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം https://ssc.gov.in ല്‍
- യോഗ്യത-എസ്എസ്എല്‍സി/തത്തുല്യം, പ്രായപരിധി, 18-23 വയസ്സ്, നിയമാനുസൃത വയസ്സിളവുണ്ട്.
- ഒക്‌ടോബര്‍ 14 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
- കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ, കായികക്ഷമതാ പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷന്‍.
സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ (എസ്എസ്‌സി) കേന്ദ്ര സായുധ പോലീസ് സേനകളിലേക്കും മറ്റും കോണ്‍സ്റ്റബിള്‍ (ജനറല്‍ ഡ്യൂട്ടി), ആസാം റൈഫിള്‍സില്‍ റൈഫിള്‍മാന്‍, നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയില്‍ ശിപായി തസ്തികകളില്‍ നിയമനത്തിന്
അപേക്ഷകള്‍ ക്ഷണിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍ കീഴിലുള്ള വിവിധ സേനാ വിഭാഗങ്ങളിലായി നിലവില്‍ 39481 ഒഴിവുകളുണ്ട്. 2025 ജനുവരി-ഫെബ്രുവരിയില്‍ നടത്തുന്ന കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയുടെയും കായികക്ഷമതാ പരീക്ഷയുടെയും മറ്റും അടിസ്ഥാനത്തിലാണ് സെലക്ഷന്‍. മലയാളം, തമിഴ്, കന്നട, ഹിന്ദി, ഇംഗ്ലീഷ്, ഉറുദു അടക്കം 13 ഭാഷകളില്‍ പരീക്ഷ നടത്തും. കേരളം, കര്‍ണാടകം, ലക്ഷദ്വീപ് നിവാസികള്‍ക്ക് എറണാകുളം, കൊല്ലം, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, തൃശൂര്‍, ഉഡുപ്പി, ഹബ്ബാളി, ഷിമോഗ, മൈസൂരു, മംഗ്ലൂരു, ഗുല്‍ബര്‍ഗ്ഗ, ബെല്‍ഗരി, ബെംഗളൂരു പരീക്ഷാ കേന്ദ്രങ്ങളായി തെരഞ്ഞെടുക്കാം.
യോഗ്യത: 1.1.2025 നും എസ്എസ്എല്‍സി/തത്തുല്യ പരീക്ഷ പാസായിരിക്കണം. പ്രായപരിധി 18-23 വയസ്സ്. 2002 ജനുവരി രണ്ടിന് മുമ്പോ 2007 ജനുവരി ഒന്നിന് ശേഷമോ ജനിച്ചവരാകരുത്. എസ്‌സി/എസ്ടി വിഭാഗങ്ങള്‍ക്ക് 5 വര്‍ഷം, ഒബിസി നോണ്‍ക്രീമിലെയര്‍ വിഭാഗത്തിന് 3 വര്‍ഷം, വിമുക്തഭടന്മാര്‍ക്കും മറ്റും ചട്ടപ്രകാരവും പ്രായപരിധിയില്‍ ഇളവുണ്ട്. ഭാരത പൗരന്മാരായിരിക്കണം. പുരുഷന്മാര്‍ക്കും വനിതകള്‍ക്കും അപേക്ഷിക്കാം. ഫിസിക്കല്‍ മെഡിക്കള്‍ ഫിറ്റ്‌നസുണ്ടായിരിക്കണം. കേന്ദ്ര സായുധ പോലീസ് സേനകളിലും ആസാം റൈഫിള്‍സിലും സംസ്ഥാന/കേന്ദ്രഭരണ പ്രദാശം’ മേഖല അടിസ്ഥാനത്തിലാണ് ഒഴിവുകള്‍. അതത് സംസ്ഥാന/കേന്ദ്ര പ്രദേശങ്ങളിലുള്ളവര്‍ സ്ഥിരതാമസക്കാരാണെന്ന് തെളിയിക്കുന്ന ഡൊമിസൈല്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം.
വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം https://ssc.gov.in ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്ത് നിര്‍ദ്ദേശാനുസരണം ഓണ്‍ലൈനായി ഒക്‌ടോബര്‍ 14 നകം അപേക്ഷിക്കാവുന്നതാണ്. അപേക്ഷാ ഫീസ് 100 രൂപ. വനിതകള്‍, എസ്‌സി/എസ്ടി, വിമുക്തഭടന്മാര്‍ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് ഫീസില്ല. ഒക്‌ടോബര്‍ 15 വരെ ഫീസ് അടയ്‌ക്കാം. യുപിഐ/നെറ്റ് ബാങ്കിങ്/വിസ-മാസ്റ്റര്‍ കാര്‍ഡ്/റുപേ ഡബിറ്റ് കാര്‍ഡ് ഉപയോഗിച്ചാണ് ഫീസ് അടയ്‌ക്കാവുന്നത്.
എന്‍സിസി സി/ബി/എ സര്‍ട്ടിഫിക്കറ്റുകാര്‍ക്ക് തെരഞ്ഞെടുപ്പില്‍ ബോണസ് മാര്‍ക്ക്/വെയിറ്റേജ് ലഭിക്കും. വിശദമായ തെരഞ്ഞെടുപ്പ് നടപടികള്‍/(കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ സിലബസ് അടക്കം) വിജ്ഞാപനത്തിലുണ്ട്.
ശമ്പള നിരക്ക്- (ശിപായി നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ)-18000-56900 രൂപ. മറ്റെല്ലാ തസ്തികകള്‍ക്കും 21700-69100 രൂപ. നിരവധി ആനുകൂല്യങ്ങളുണ്ട്.
ഒഴിവുകള്‍: ഓരോ സേനാ വിഭാഗത്തിലും പുരുഷന്മാര്‍ക്കും വനിതകള്‍ക്കും ലഭ്യമായ ഒഴിവുകള്‍ ചുവടെ –
ബിഎസ്എഫ് – പുരുഷന്മാര്‍ -13306, വനിതകള്‍-2348 (മൊത്തം-15654)
സിഐഎസ്എഫ് –പുരുഷന്മാര്‍-6430, വനിതകള്‍-715 (7145).
സിആര്‍പിഎഫ് – പുരുഷന്മാര്‍ – 11299, വനിതകള്‍ -242 (11541)
എസ്എസ്ബി – പുരുഷന്മാര്‍ -819, വനിതകള്‍-(819)
ഐടിബിപി –പുരുഷന്മാര്‍ – 2564, വനിതകള്‍ -453 (3017)
എആര്‍ – പുരുഷന്മാര്‍-1148, വനിതകള്‍-100 (1248)
എസ്എസ്എഫ്- പുരുഷന്മാര്‍ -35, വനിതകള്‍ – (35)
എന്‍സിബി – പുരുഷന്മാര്‍ -11, വനിതകള്‍- 11 (22)
എല്ലാ സേനകളിലേയും ഒഴിവുകളില്‍ എസ്‌സി/എസ്ടി/ഒബിസി- നോണ്‍ക്രീമിലെയര്‍/ഇഡബ്ല്യുഎസ് വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് സംവരണം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: