കൊല്‍ക്കത്ത: കൊല്‍ക്കത്ത ആര്‍.ജി. കര്‍ മെഡിക്കല്‍ കോളജില്‍ വനിതാ ഡോക്ടര്‍ മാനഭംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ അസ്വസ്ഥപ്പെടുത്തുന്ന ചില കണ്ടെത്തലുകള്‍ ഉണ്ടെന്ന് സുപ്രീംകോടതി . എന്നാല്‍ അന്വേഷണത്തെ ബാധിക്കാം എന്നുള്ളത് കൊണ്ട് അതിന്റെ വിശദാംശങ്ങള്‍ കോടതി വെളിപ്പെടുത്തിയില്ല. കുറ്റകൃത്യം നടന്ന സ്ഥലത്തിന്റെ ദൃശ്യങ്ങളിലെ ചില പൊരുത്തക്കേടുകള്‍ അഭിഭാഷകരില്‍ ഒരാള്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് കോടതി ഇത്തരമൊരു പരാമര്‍ശം നടത്തിയത് .
അതേസമയം വനിത ഡോക്ടര്‍മാര്‍ക്ക് രാത്രി ഡ്യൂട്ടി വിലക്കിയ ഉത്തരവ് ബംഗാള്‍ സര്‍ക്കാര്‍ പിന്‍വലിച്ചു. വനിതകള്‍ക്ക് വിലക്കല്ല വേണ്ടത് തുല്യ അവസരമാണെന്ന സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനത്തെ തുടര്‍ന്നാണ് ഇത്. ഡോക്ടര്‍ മാനഭംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തെ തുടര്‍ന്നുള്ള നടപടികളുടെ ഭാഗമായാണ് വനിതാ ഡോക്ടര്‍മാര്‍ക്ക് രാത്രി ജോലി ചെയ്യുന്നത് വിലക്കിക്കൊണ്ട് ബംഗാള്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയത്.ഇത് ഡോക്ടര്‍മാര്‍ക്കിടയില്‍ നിന്നു തന്നെ വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.കേസ് പരിഗണിക്കുന്ന സുപ്രീംകോടതിയും ഇക്കാര്യത്തില്‍ ഇടപെടുകയാണുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: