ന്യൂഡല്‍ഹി : സാമ്പത്തിക രംഗത്ത് മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ മുന്‍നിരയിലേക്ക് എത്തിയപ്പോള്‍ കേരളത്തില്‍ കാര്യമായ കുതിപ്പുണ്ടായില്ല. ജിഡിപിയില്‍ സംസ്ഥാന വിഹിതത്തില്‍ ഏറ്റവും കുറവുണ്ടായ ഏക ദക്ഷിണേന്ത്യന്‍ സംസ്ഥാനമാണ് കേരളമെന്നും പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയുടെ (പിഎം ഇഎസി) റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. 2023 24ല്‍ കര്‍ണാടക, ആന്ധ്ര, തെലുങ്കാന, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളില്‍ ആകെ 30.6% ജിഡിപി രേഖപ്പെടുത്തി. കേരളത്തിന്റെ മാത്രം വിഹിതം നോക്കിയാല്‍ മറ്റു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇടിവുണ്ടാവുകയായിരുന്നു. 2000 2001 ല്‍ 4.1% ആയിരുന്ന ജിഡിപി 2023 24 ല്‍ 3.8% ആയി കുറയുകയായിരുന്നു. 2010 മുതല്‍ 2014 വരെ ഇതേ നില തുടര്‍ന്നു. മുന്‍ പ്രിന്‍സിപ്പല്‍ എക്കണോമിക് അഡൈ്വസര്‍ സഞ്ജീവ് സന്യാല്‍, പിഎം ഇ എസി ജോയിന്റ് ഡയറക്ടര്‍ ആകന്‍ഷാ അറോറ എന്നിവര്‍ നേതൃത്വം നല്കുന്ന സമിതിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: