Kerala

റോഡരികില്‍ അജ്ഞാത മൃതദേഹം; സംഭവം വടകരയില്‍

Published by

കോഴിക്കോട്: വടകരയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. വടകര പുതിയ സ്റ്റാന്‍ഡിന് സമീപം റോഡരികിലാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്ന് രാവിലെ 9 മണിയോടെയാണ് കഴുത്തില്‍ തുണി മുറുക്കിയ നിലയില്‍ മൃതദേഹം കണ്ടെത്തുന്നത്. വടകരയിലും പരിസരത്തും ഭിക്ഷയെടുക്കുന്ന ആളുടേതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

വഴിയാത്രക്കാരാണ് റോഡരികില്‍ മൃതദേഹം കിടക്കുന്നത് കണ്ടത്. സംഭവം അറിയിച്ചതിന് പിന്നാലെ വടകര പൊലീസും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന തുടങ്ങിയിട്ടുണ്ട്. സമീപത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു വരികയാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by