കൊച്ചി: സ്വച്ഛ്ഭാരത് അഭിയാന് രാജ്യം മുഴുവന്‍ പുതിയൊരു ശുചിത്വ സംസ്കാരത്തിന് തുടക്കം കുറിച്ചെന്ന് കേന്ദ്രമന്ത്രി സുരേഷ്ഗോപി. സ്വച്ഛ് ഭാരത് അഭിയാനിലൂടെ പൗരബോധം എന്തെന്ന് ഓരോ പൗരനും തെളിയിച്ചുകൊണ്ടിരിക്കയാണ്. ഈ ആശയത്തിന് രൂപം കൊടുത്തവരെക്കാള്‍ ജനങ്ങള്‍ ഇത് ഏറ്റെടുത്തുകഴിഞ്ഞതായും കേന്ദ്രമന്ത്രി പറഞ്ഞു. സ്വച്ഛ് ഭാരത് അഭിയാന് ആരംഭിച്ചതിന്റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് എറണാകുളം നോര്‍ത്ത് റെയില്‍വെ സ്റ്റേഷനില്‍ നടന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിക്കുകയായിരുന്നു അദ്ദേഹം.
ദേശീയമായ ആഹ്വാനത്തിലൂടെ സപ്തംബര്‍ 17 മുതല്‍ ഒക്ടോബര്‍ 2 വരെയാണ് സ്വച്ഛ് ഭാരത് അഭിയാന്. എന്നാല്‍ ഈ ദൗത്യം അവസാനിക്കുന്നില്ല. ശുചിത്വം എന്ന പ്രക്രിയക്ക് കൂടുതല്‍ വേരുറപ്പുള്ള ഏറ്റവും ശക്തമായ ശുചിത്വ സംസ്കാരത്തിന് തുടക്കംകുറിക്കാന്‍ പോകുന്ന ദിനം കൂടിയാണിതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
റെയില്‍വെ ഏരിയാ മാനേജര്‍ പ്രമോദ് വി. ഷേണായ്, ബിപിസിഎല്‍ എക്സി. ഡയറക്ടര്‍ എം. ശങ്കര്‍, ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഗീതിക വര്‍മ എന്നിവര്‍ സംസാരിച്ചു.
റെയില്‍വെ, ഭാരത് പെട്രോളിയം, എന്‍സിസി, വിവിധ സ്കൂളുകളില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥികള്‍, കോസ്റ്റ് ഗാര്‍ഡ്, ആര്‍പിഎഫ്, ഇന്ത്യന്‍ ഓയില്‍ കോര്പറേഷന്, ആരോഗ്യവകുപ്പ് എന്നീ മേഖലകളിലുള്ളവര്‍ കേന്ദ്രമന്ത്രിയോടൊപ്പം ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: