തൊടുപുഴ: അഞ്ച് ദിവസത്തെ ശമ്പളത്തില്‍ കുറഞ്ഞ തുക സ്വീകരിക്കില്ലെന്ന നിര്‍ബന്ധിത സാലറി ചലഞ്ചില്‍ നിന്നും 50 ശതമാനം ജീവനക്കാര്‍ വിട്ടുനിന്നത് ഇടതുസര്‍ക്കാരിന്റെ അധികാര ധാര്‍ഷ്ട്യത്തിനേറ്റ കനത്ത തിരിച്ചടിയാണെന്ന് കേരള എന്‍ജിഒ സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. രാജേഷ് പറഞ്ഞു.
ജീവനക്കാര്‍ സ്വമേധായ നല്കുന്ന സംഭാവന കൂടി സ്വീകരിച്ച് മുഴുവന്‍ ജീവനക്കാരെയും സാലറി ചലഞ്ചില്‍ പങ്കാളികളാക്കണമെന്ന എന്‍ജിഒ സംഘ് ഉള്‍പ്പെടെയുള്ള ഫെറ്റോ സംഘടനകളുടെ അഭ്യര്‍ത്ഥന നിരസിച്ച് മുഖ്യമന്ത്രിയും, ധനമന്ത്രിയും ഇടതു സര്‍വീസ് സംഘടനകളെ അമിത വിശ്വാസത്തില്‍ മുന്നോട്ട് പോയതാണ് തിരിച്ചടിക്ക് കാരണമായത്. സര്‍ക്കാര്‍ ഇതില്‍ നിന്നും പാഠം പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു.
എന്‍ജിഒ സംഘ് ഇടുക്കി ജില്ലാ ചിന്തന്‍ ശിബിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് വി. ബി. പ്രവീണ്‍ അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് എ. ഇ. സന്തോഷ്, സംസ്ഥാന സെക്രട്ടറി വി. കെ. സാജന്, ജില്ലാ സെക്രട്ടറി പി. ടി. ബാലുരാജ്, ട്രഷറര്‍ ഇനിറ്റ് അയ്യപ്പന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: