തിരുവനന്തപുരം: പ്രഥമ കേരള ക്രിക്കറ്റ് ലീഗ് ഫൈനലില്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സും ഏരീസ് കൊല്ലം സെയ്ലേഴ്സും ഏറ്റുമുട്ടും.
കൊല്ലം സെയ്ലേഴ്സും തൃശൂര്‍ ടൈറ്റന്‍സും തമ്മില്‍ നടന്ന രണ്ടാം സെമിയില്‍ കൊല്ലത്തിന് 16 റണ്‍സ് ജയം.
ആദ്യം ബാറ്റ് ചെയ്ത കൊല്ലം അഭിഷേക് നായരുടെ സെഞ്ചുറിയുടെ (103) പിന്തുണയില്‍ 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സ് നേടി. അഭിഷേക് നായരും ക്യാപ്റ്റന്‍ സച്ചിന് ബേബിയും ചേര്‍ന്നുളള കൂട്ടുകെട്ട്(160) കൊല്ലത്തെ ശക്തമായ നിലയില്‍ എത്തിച്ചു.
സ്കോര്‍ 48 ലെത്തിയപ്പോള്‍ ഓപ്പണര്‍ അരുണ്‍ പൗലോസിന്റെ വിക്കറ്റ് കൊല്ലത്തിനു നഷ്ടമായി. തുടര്‍ന്നാണ് അഭിഷേക് നായര്‍ക്കൊപ്പം സച്ചിന് ബേബി ക്രീസിലെത്തിയത്. ഇരുവരും ചേര്‍ന്നുള്ള കൂട്ടുകെട്ട് 19.3 ഓവറില്‍ കൊല്ലത്തിന്റെ സ്കോര്‍ 208ലെത്തിച്ചു.
61 പന്തില്‍ നിന്ന് ആറു സിക്സും 11 ബൗണ്ടറിയും ഉള്‍പ്പെടെ 103 റണ്‍സ് നേടിയ അഭിഷേക് നായരെ മോനു കൃഷ്ണ റണ്‍ ഔട്ടാക്കിയാണ് ഈ കൂട്ടുകെട്ട് പിരിച്ചത്.
49 പന്ത് നേരിട്ട സച്ചിന് ബേബി നാലു സിക്സും ഏഴു ബൗണ്ടറിയും ഉള്‍പ്പെടെ 83 റണ്‍സുമായി പുറത്താകാതെ നിന്നു. നാല് ഓവര്‍ എറിഞ്ഞ മോനു കൃഷ്ണനാണ് കൊല്ലത്തിന്റെ ബാറ്റ്സ്മാന്മാരില് നിന്നു കൂടുതല്‍ പ്രഹരം ഏറ്റുവാങ്ങിയത്.
മറുപടി ബാറ്റിംഗ് ആരംഭിച്ച തൃശൂരിന്റെ തുടക്കം വിഷ്ണു വിനോദ് ഗംഭീരമാക്കി. 13 പന്തില്‍ നിന്നു വിഷ്ണു നേടിയത് 37 റണ്‍സ്. മൂന്നാം ഓവറിലെ മൂന്നാം പന്തില്‍ ബിജു നാരായണന് വിഷ്ണുവിനെ ബൗള്‍ഡാക്കി. മൂന്ന് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ തൃശൂര്‍ സ്കോര്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 41 എന്ന നിലയില്‍. 1
0 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 88 എന്ന നിലയിലായിരുന്നു തൃശൂര്‍. അക്ഷയ് മനോഹര്‍ വരുണ്‍ നായനാര്‍ കൂട്ടുകെട്ട് ടീം സ്കോര്‍ 124 വരെ എത്തിച്ചു. അവസാന ഓവറില്‍ വിജയിക്കാന്‍ 34 റണ്‍സ് വേണ്ടിയിരുന്ന തൃശൂരിന് 17 റണ്‍സ് മാത്രമാണ് നേടാനായത്. കൊല്ലത്തിന് 16 റണ്‍സ് ജയം. കൊല്ലത്തിന്റെ അഭിഷേക് ജെ. നായരാണ് പ്ലെയര്‍ ഓഫ് മാച്ച്
പ്രതികരിക്കാൻ ഇവിടെ എഴുതുക: