ബെയ്‌റൂട്ട്: ഇസ്രയേലുമായുള്ള വര്‍ഷത്തോളം നീണ്ട യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഹിസ്ബുള്ള സംഘത്തിലെ ആയിരത്തിലധികം പേജറുകള്‍ ഒരേ സമയം പൊട്ടിത്തതെറിച്ചു. 10 പേര്‍ മരിച്ചു. 3000 ഓളം ഹിസ്ബുല്ല സംഘാംഗങ്ങൾക്ക് പരുക്കേറ്റു. ഇവരിൽ പലരുടെയും നില ഗുരുതരമാണെന്നാണ് വിവരം.
ബെയ്‌റൂട്ടിന്റെ പ്രാന്തപ്രദേശങ്ങളിലും ലെബനന്റെ മറ്റ് ഭാഗങ്ങളിലും സിറിയയുടെ ചില ഭാഗങ്ങളിലും ആണ് പൊട്ടിത്തെറി. ലെബനനിലെ ഇറാന്‍ അംബാസഡറായ മൊജ്തബ അമാനിക്ക് പരിക്കുണ്ട്.
ഇറാന്‍ പിന്തുണയുള്ള സായുധസംഘടനയാണ് ഹിസ്ബുള്ള. യുഎസും യുറോപ്യൻ യൂണിയനും നിരോധിച്ചിട്ടുള്ള ഹിസ്ബുല്ല 2023 ഒക്ടോബർ മുതൽ ഗാസയിൽ ഇസ്രയേലുമായി യുദ്ധം ചെയ്യുന്ന ഹമാസിനെ പിന്തുണയ്‌ക്കുന്നുണ്ട്.
ആസൂത്രിക ഇലക്രോണിക് ആക്രമണമെന്ന് വിദഗ്ദര്‍.സ്‌ഫോടനങ്ങള്‍ക്ക് ഇസ്രായേലിനെ കുറ്റപ്പെടുത്തി ഹിസ്ബുള്ള , അവര്‍ക്ക് ‘ന്യായമായ ശിക്ഷ’ ലഭിക്കുമെന്ന് പ്രസ്താവനയില്‍ പറഞ്ഞു.സൈബർ ആക്രമണം മൂലം ലിഥിയം ബാറ്ററികൾ അമിതമായി ചൂടായതാണ് പേജർ പൊട്ടിത്തെറിച്ചതിനു പിന്നിലെ കാരണമെന്നാണ് വിവരം.
ഇസ്രായേലിന്റെ ആധുനിക നിരീക്ഷണ രീതികളെ പ്രതിരോധിക്കാന്‍ ഹിസ്ബുള്ള നേതാവ് ഹസന്‍ നസ്രല്ല മുമ്പ് ഗ്രൂപ്പിലെ അംഗങ്ങള്‍ക്ക് സെല്‍ഫോണുകള്‍ കൈവശം വയ്‌ക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു,
സമീപ മാസങ്ങളില്‍ ഹിസ്ബുള്ള കൊണ്ടുവന്ന ഏറ്റവും പുതിയ മോഡലുകളാണ് പേജറുകള്‍; ഇസ്രയേലുമായുള്ള ഒരു വര്‍ഷത്തോളം നീണ്ട യുദ്ധത്തില്‍ ഗ്രൂപ്പിന് നേരിടേണ്ടി വന്ന ഏറ്റവും വലിയ സുരക്ഷാ വീഴ്ചയാണ് ഇതെന്ന് ഹിസ്ബുള്ള വക്താവ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക