ചെന്നൈ: റാണിപേട്ടില്‍ ടാറ്റാ മോട്ടോഴ്‌സ് 9000 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന കാര്‍ പ്ലാന്‌റിന് 28 ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ തറക്കല്ലിടും. ജെ.എല്‍.ആര്‍ വിഭാഗത്തിലുള്ള വാഹനങ്ങള്‍ നിര്‍മ്മിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ പ്ലാന്‌റാക്കി ഇതു മാറ്റുകയാണ് ലക്ഷ്യമെന്നും ഓട്ടോമോട്ടീവ് വ്യവസായങ്ങളിലും അനുബന്ധ വ്യവസായങ്ങളിലുമായി അയ്യായിരത്തോളം പുതിയ തൊഴിലവസരങ്ങള്‍ ഫാക്ടറി പൂര്‍ത്തിയാകുന്നതോടെ ഉണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 470 ഏക്കറിലാണ് ഫാക്ടറി. ജ്വാഗര്‍, ലാന്‍ഡ് റോവര്‍ തുടങ്ങിയ ആഡംബര കാറുകളാണ് നിര്‍മ്മിക്കുന്നത്.
ഇംഗ്ലണ്ടിലെ കവൊന്‍ട്രി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്രിട്ടീഷ് ആഡംബര കാര്‍ നിര്‍മ്മാതാക്കളാണ് ജാഗ്വാര്‍ കമ്പനി ലിമിറ്റഡ് . ഇന്ത്യന്‍ കമ്പനിയായ ടാറ്റാ മോട്ടോര്‍സിന്റെ പൂര്‍ണ്ണ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ജാഗ്വാര്‍ ഇപ്പോള്‍ ജാഗ്വാര്‍-ലാന്‍ഡ്‌റോവര്‍ സംരംഭത്തിന്റെ ഭാഗമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക