മുംബൈ: രാജ്യമെമ്പാടും സ്വകാര്യ ടെലികോം കമ്പനിയായ റിലയൻസ് ജിയോയുടെ സേവനങ്ങളിൽ ഇന്ന് ഉച്ച മുതൽ തടസം നേരിടുന്നതായി റിപ്പോർട്ട്. . ജിയോ ഫൈബർ സേവനങ്ങളെയാണ് തകരാറുകൾ കാര്യമായി ബാധിച്ചത്. ജിയോ മൊബൈൽ നെറ്റ്‍വർക്കുകളിൽ തകരാറുകൾ സംഭവിച്ചതായി സോഷ്യമീഡിയയിൽ അടക്കം ഉപയോക്താക്കൾ പരാതിയുമായി എത്തി.
ഉച്ചയ്‌ക്ക് 12.00 ഓടെ തകരാർ കൂടുതൽ ഉപയോക്താക്കളെ ബാധിച്ചെന്നും 1 മണിക്കൂറിനുള്ളിൽ പതിനായിരത്തിലേറെ പരാതികളുണ്ടായെന്നുമാണ് റിപ്പോർട്ടുകൾ. ഡൽഹി, ലഖ്‌നോ, പട്‌ന, കൊൽക്കത്ത, ഹൈദരാബാദ്, മുംബൈ, ചെന്നൈ, ബംഗളൂരു, കട്ടക്ക് എന്നിവിടങ്ങളിലാണ് വ്യാപക പ്രശ്നം നേരിട്ടത്.67 ശതമാനം ഉപയോക്താക്കൾക്കും നെറ്റ്‍വർക്കുമായി ബന്ധപ്പെട്ട തകരാർ നേരിടേണ്ടിവന്നു. 19 ശതമാനം പേർക്ക് മൊബൈൽ ഇൻറർനെറ്റുമായി ബന്ധപ്പെട്ടായിരുന്നു പ്രശ്നം. 14 ശതമാനം പേർ ജിയോഫൈബറിൻറെ തകരാർ റിപ്പോർട്ട് ചെയ്തു.
ഡൗൺഡിറ്റക്‌ടറിന്റെ കണക്കനുസരിച്ച് ഏകദേശം 10,369 ജിയോ ഉപയോക്താക്കൾ ഉച്ചമുതൽ നെറ്റ്‌വർക്ക് തകരാറിനെക്കുറിച്ച് പരാതിപ്പെട്ടിരുന്നു. എന്നാല്‍ നിലവില്‍ ഉപഭോക്താക്കള്‍ നേരിടുന്ന നെറ്റ്‌വര്‍ക്ക് പ്രശ്‌നങ്ങളെ കുറിച്ച് കമ്പനി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അതേസമയം ഭാരതി എയര്‍ടെല്‍, വോഡാഫോണ്‍ ഐഡിയ, ബിഎസ്എന്‍എല്‍ എന്നിവയുടെ സേവനങ്ങള്‍ തടസമില്ലാതെ ലഭ്യമാണ്.
സേവനങ്ങൾ തടസപ്പെട്ടതിൽ ജിയോ വിശദീകരണമൊന്നും നൽകിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: