ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രി സ്ഥാനം അരവിന്ദ് കെജ്രിവാള് രാജിവച്ചു. ലഫ്റ്റനന്റ് ഗവര്‍ണറെ നേരില്‍ കണ്ട് രാജിക്കത്ത് നല്‍കുകയായിരുന്നു.
ഒപ്പമുണ്ടായിരുന്ന അതിഷി മര്‍ലേനയും സൗരഭ് ഭരദ്വാജും ഗോപാല്‍ റായിയും അരവിന്ദ് കെജ്രിവാളിനൊപ്പം ഉണ്ടായിരുന്നു. ലഫ്റ്റനന്റ് ഗവര്‍ണറുമായി നടത്തിയ കൂടിക്കാഴ്ചയില്‍, അതിഷി പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശ വാദം ഉന്നയിച്ചു.
രണ്ട് ദിവസത്തിന് ശേഷം ദില്ലിയില്‍ എഎപി ബഹുജന റാലി നടത്താനും തീരുമാനിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച രാവിലെ ചേര്‍ന്ന എംഎല്‍എമാരുടെ നിര്‍ണായക യോഗത്തില്‍ അതിഷി മര്‍ലേനയെ മുഖ്യമന്ത്രിയായി നിശ്ചയിക്കുകയായിരുന്നു. ഈ മാസം 26,27 തീയതികളിലായി ദല്‍ഹി നിയമസഭ സമ്മേളനം ചേരും. ഇതില്‍ പുതിയ മുഖ്യമന്ത്രിയും സര്‍ക്കാരും ഭൂരിപക്ഷം തെളിയിക്കും.
11 വര്‍ഷത്തിന് ശേഷമാണ് അരവിന്ദ് കെജ്രിവാള് മുഖ്യമന്ത്രി പദം ഒഴിയുന്നത്. അതിഷി കെജ്രിവാള് മന്ത്രിസഭയില്‍ വിദ്യാഭ്യാസ, പൊതുമരാമത്ത്, ടൂറിസം മന്ത്രിയായിരുന്നു . ഈ വകുപ്പുകള്‍ ഉള്‍പ്പെടെ 14 വകുപ്പുകളാണ് അതിഷി കൈകാര്യം ചെയ്തിരുന്നത്. കല്‍കാജിയില്‍ നിന്നുള്ള എംഎല്‍എയായ അതിഷി ആംആദ്മി പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: