ന്യൂദല്‍ഹി: ബംഗാളിലെ ആര്‍ജി കാര്‍ മെഡിക്കല്‍ കോളെജില്‍ ജൂനിയര്‍ ഡോക്ടറായ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് വിധേയമായ കേസിലെ വിചാരണ ലൈവായി കാണിക്കാന്‍ സുപ്രീംകോടതി. ഇതോടെ കേസില്‍ മമത സര്‍ക്കാരിന് വേണ്ടി വാദിക്കുന്ന കപില്‍ സിബലിന്റെ മുഖം മൂടി അഴിഞ്ഞുവീഴും. ആര്‍ജി കര്‍ ബലാത്സംഗത്തില്‍ സുപ്രീംകോടതി സ്വമേധയാ കേസെടുത്ത ശേഷമാണ് വാദം കേള്‍ക്കുന്നത്.
കേസില്‍ ബലാത്സംഗം ചെയ്യപ്പെട്ട ജൂനിയര്‍ ഡോക്ടറായ പെണ്‍കുട്ടിയ്‌ക്ക് വേണ്ടി ബംഗാളില്‍ ശക്തമായ പ്രക്ഷോഭം നടക്കുകയാണ്. ജൂനിയര്‍ ഡോക്ടര്‍മാര്‍ ആശുപത്രികളില്‍ ജോലിയ്‌ക്ക് കയറാതെ സമരം ചെയ്യുന്നതിനാല്‍ മമത ബാനര്‍ജി ഏത് നിമിഷവും മുഖ്യമന്ത്രി സ്ഥാനം രാജിവെയ്‌ക്കേണ്ട സ്ഥിതിയാണ്. അതിനിടെയാണ് ഈ കേസിലെ വിചാരണ ലൈവായി ടെലികാസ്റ്റ് ചെയ്യാന്‍ സുപ്രീംകോടതി തീരുമാനിച്ചത്.
ഇതോടെ ബലാത്സംഗം ചെയ്യപ്പെട്ട ജൂനിയര്‍ ഡോക്ടറായ പെണ്‍കുട്ടിയ്‌ക്ക് എതിരായി വാദമുയര്‍ത്തുന്ന കപില്‍ സിബലിന്റെ തനിനിറം തുറന്നുകാണിക്കപ്പെടും. അഞ്ച് പതിറ്റാണ്ടായി കോടതിയില്‍ കേസ് വാദിക്കുന്ന തന്റെ സല്‍പ്പേര് മുഴുവന്‍ കളങ്കപ്പെടുമെന്നതിനാല്‍ വിചാരണയുടെ ലൈവ് ടെലികാസ്റ്റ് ഒഴിവാക്കണമെന്ന കപില്‍ സിബലിന്റെ അഭ്യര്‍ത്ഥന സുപ്രീംകോടതി ജഡ്ജി ഡി.വൈ. ചന്ദ്രചൂഡ് തള്ളിയിരുന്നു. മമത സര്‍ക്കാരിന് വേണ്ടി കേസ് വാദിക്കുന്ന തന്റെ അഭിഭാഷകര്‍ക്ക് വധഭീഷണി ലഭിക്കുന്നതായും അതിനാല്‍ ഈ കേസ് ലൈവായി കാണിക്കരുതെന്നും കപില്‍ സിബല്‍ സുപ്രീംകോടതിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഈ വാദവും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് തള്ളി. ഇത് പൊതുജനങ്ങള്‍ക്ക് താല്പര്യമുള്ള കേസാണെന്നും അതിനാല്‍ വിചാരണ ലൈവായി കാണിക്കുക തന്നെ വേണമെന്നും ചന്ദ്രചൂഡ് അഭിപ്രായപ്പെടുകയായിരുന്നു.
ആര്‍ജി കര്‍ മെഡിക്കല്‍ കോളെജിലെ ജൂനിയര്‍ ഡോക്ടറായ പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടതിനെക്കുറിച്ചുള്ള സിബിഐ റിപ്പോര്‍ട്ട് അങ്ങേയറ്റം വേദനയുണ്ടാക്കുന്ന ഒന്നാണെന്ന് ചന്ദ്രചൂഡ് പറഞ്ഞു.
മമത ബാനര്‍ജി ഈയിടെ കപില്‍ സിബലിനെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ രാജ്യസഭാ എംപിയാക്കി മാറ്റിയിരുന്നു. ഇതിന് പ്രത്യുപകാരം എന്ന നിലയ്‌ക്കാണ് കപില്‍ സിബല്‍ ബലാത്സംഗത്തിനിരയായ ജൂനിയര്‍ ഡോക്ടറായ പെണ്‍കുട്ടിയ്‌ക്ക് എതിരെ മമത സര്‍ക്കാരിനെ ന്യായീകരിച്ച് കേസ് വാദിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: