മോസ്കോ : ജനന നിരക്ക് കുറയുന്നത്് രാജ്യത്ത് ആശങ്ക സൃഷ്ടിച്ചിരിക്കെ കൂടുതല്‍ തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനും കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കാനും ജനങ്ങളോട് നിര്‍ദ്ദേശിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്.
ജോലിയുടെ ഇടവേളകളില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു കൂടേയെന്നാണ് വ്ളാഡിമിര്‍ പുടിന്റെ ചോദ്യം. ജോലിക്കിടയില്‍ ഉച്ചഭക്ഷണം, ചായ സമയം എന്നിവയ്ക്കായി ലഭിക്കുന്ന ഇടവേളകളില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനാണ് പ്രസിഡന്റ് സ്വന്തം ജനതയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
രാജ്യത്ത് ആവശ്യമായ ആരോഗ്യകരമായ ജനന നിരക്ക് ഒരു സ്ത്രീക്ക് 2.1 എന്നാണ്. എന്നാല്‍ നിലവില്‍ ഇത് ഒരു സ്ത്രീക്ക് 1.5 എന്ന കണക്കിലാണ്. ഇത് ഭാവിയില്‍ റഷ്യന്‍ ജനസംഖ്യയില്‍ വലിയ ഇടിവുണ്ടാക്കും.യുെ്രെകനോട് യുദ്ധം ചെയ്യുന്നത് കൂടി കണക്കിലെടുക്കുമ്പോള്‍ പട്ടാളത്തിലടക്കം യുദ്ധം ചെയ്യാന്‍ ആളെ കിട്ടാത്ത പ്രശ്നമുണ്ട്. യുെ്രെകന് യുദ്ധത്തിന് പിന്നാലെ റഷ്യയില്‍ നിന്നും ഒരു ദശലക്ഷത്തിലധികം യുവാക്കള്‍ മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഏറ്റവും ഉയര്‍ന്ന മുന്‍ഗണന ജനസംഖ്യ നിരക്ക് ഉയര്‍ത്തുക എന്നതാണെന്ന് പ്രസിഡന്റ് പുടിന് ഊന്നിപ്പറഞ്ഞു.ജോലി ഭാരത്താല്‍ ലൈംഗിക ബന്ധം നടക്കുന്നില്ലെന്നത് ഒഴിവ് കഴിവാണെന്നും ജീവിതം ഇന്ന് വേഗമേറിയതായതിനാല്‍ ജോലിക്കിടയില്‍ ലഭിക്കുന്ന ഇടവേളകളില്‍ നിങ്ങള്‍ക്ക് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാം എന്നും ആരോഗ്യമന്ത്രി ഡോ.യെവ്ജെനി ഷെസ്റ്റോപാലോവ് വിശദീകരിക്കുന്നു. ഒപ്പം റഷ്യന്‍ സ്ത്രീകളോട് അവരുടെ പ്രത്യുല്പാദന ശേഷി വിലയിരുത്തുന്നതിന് സൗജന്യ ഫെര്‍ട്ടിലിറ്റി പരിശോധനകളില്‍ പങ്കെടുക്കാനും ആവശ്യപ്പെട്ടു.
19-20 വയസില്‍ പ്രസവിച്ച് തുടങ്ങണം. അപ്പോള്‍,കുടുംബത്തിന് മൂന്നോ നാലോ അതിലധികമോ കുട്ടികളെ സൃഷ്ടിക്കാന്‍ കഴിയും.അതേസമയം 1999 ന് ശേഷമുള്ള റഷ്യയുടെ ഏറ്റവും കുറഞ്ഞ ജനന നിരക്കായിരുന്നു 2024 ലെ ആദ്യ ആറ് മാസങ്ങളില്‍ ഔദ്യോഗികമായി രേഖപ്പെടുത്തിയത്. ജൂണില്‍ ജനന തീയതികള്‍ 1,00,000 ല്‍ താഴെയായി. 2024 ന്റെ ആദ്യ പകുതിയില്‍ റഷ്യയില്‍ 5,99,600 കുട്ടികള്‍ മാത്രമാണ് ജനിച്ചത്. ഇത് കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനേക്കാള്‍ 16,000 കുറവാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: