പ്രാഗ്: മധ്യ, കിഴക്കന്‍ യൂറോപ്പില്‍ ബോറിസ് കൊടുങ്കാറ്റ് മൂലമുണ്ടായ വെള്ളപ്പൊക്കത്തില്‍ 18 പേരെങ്കിലും മരിച്ചു. ഓസ്ട്രിയ, സ്ലൊവാക്യ, ഹംഗറി എന്നിവിടങ്ങളില്‍ ഡാന്യൂബ് നദി കരകവിഞ്ഞൊഴുകി. രണ്ട് പതിറ്റാണ്ടിനിടെ ഈ പ്രദേശം കണ്ട ഏറ്റവും രൂക്ഷമായ വെള്ളപ്പൊക്കമാണിത് .
ചെക്ക് റിപ്പബ്ലിക്കിനും പോളണ്ടിനും ഇടയിലുള്ള അതിര്‍ത്തി പ്രദേശങ്ങളില്‍ സ്ഥിതി ആശങ്കാജനകമാണ്. ജലനിരപ്പ് ഉയര്‍ന്ന് പാലങ്ങള്‍ തകരുകയും കാറുകള്‍ക്കും വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു.
റൊമാനിയയില്‍ ഏഴ് പേര് മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. പോളണ്ടില്‍ നാല് പേരും ഓസ്ട്രിയയില്‍ നാല് പേരും ചെക്ക് റിപ്പബ്ലിക്കില്‍ മൂന്ന് പേരും മരിച്ചു. ഡസന്‍ കണക്കിന് പേരെ കാണാതായി. പോളണ്ടിന്റെ അതിര്‍ത്തിക്കടുത്ത് ഏഴുപേരെ കാണാതായി. ഓസ്ട്രിയയില്‍ ഒരു അഗ്നിശമന സേനാംഗം മരിച്ചു. വിയന്നയ്ക്ക് ചുറ്റുമുള്ള ലോവര്‍ ഓസ്ട്രിയയില്‍ രണ്ട് പുരുഷന്മാരെ വീടുകളില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: